Pomegranate Peel:ഇത്രയും ഗുണങ്ങളോ! മാതളത്തിന്റെ തൊലി ഇനി വെറുതെ കളയണ്ട
മാതളനാരങ്ങയുടെ തൊലിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണമുണ്ട്. കൂടാതെ അമിതവണ്ണമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കുറയ്ക്കാനും ഇവ സഹായിക്കും.
ബയോ ആക്റ്റീവ് പദാർത്ഥങ്ങളും അവശ്യ ധാതുക്കളും കൊണ്ട് സമ്പന്നമാണ് മാതളത്തിന്റെ തൊലി. ഇവ എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും.
ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ മാതളനാരങ്ങയുടെ തൊലി സഹായിക്കും.
ചുമ, തൊണ്ടവേദന എന്നിവയുടെ ചികിത്സയിൽ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മാതളനാരങ്ങയുടെ തൊലിയിൽ ഉണ്ട്. അതിനാൽ ചുമയുണ്ടെങ്കിൽ മാതളനാരങ്ങയുടെ തൊലി പൊടിച്ച് കഴിക്കുന്നത് നല്ലതാണ്.
മാതളനാരങ്ങയുടെ തൊലിയിൽ കാണപ്പെടുന്ന ടാനിനുകൾ ടിഷ്യൂകളെ ശക്തമാക്കാനും കുടൽ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
താരൻ അകറ്റാൻ മാതളനാരങ്ങയുടെ തൊലി നല്ലതാണ്. പൊടിച്ച മാതളനാരങ്ങയുടെ തൊലി ഹെയർ ഓയിലുമായി യോജിപ്പിച്ച് മുടിയുടെ വേരുകളിൽ പുരട്ടി രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം.
പോഷകങ്ങളാൽ സമ്പുഷ്ടമായ മാതളനാരങ്ങ തൊലി പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)