Cashew Benefits: കശുവണ്ടിപ്പരിപ്പ് പോഷകസമ്പുഷ്ടം... ഇങ്ങനെ കഴിച്ചാൽ ഗുണങ്ങളേറെ!
കശുവണ്ടിപ്പരിപ്പ് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗങ്ങളെ തടയാനും സഹായിക്കുന്നു. കശുവണ്ടി കുതിർത്ത് കഴിക്കുന്നത് എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് അററിയാം.
കുതിർത്ത കശുവണ്ടി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കുതിർത്ത കശുവണ്ടി മഗ്നീഷ്യം, ചെമ്പ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നു.
കുതിർത്ത കശുവണ്ടിയിൽ പ്രീബയോട്ടിക് ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും ദഹനം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
കുതിർത്ത കശുവണ്ടിയിൽ വിറ്റാമിൻ ഇ, സെലിനിയം തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളെ സംരക്ഷിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.)