Healthy Diet: സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കാൻ മികച്ച ഭക്ഷണങ്ങൾ ഇവ
സസ്യാഹാരികൾക്ക് പലപ്പോഴും പ്രോട്ടീൻ കുറവായിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, കൃത്യമായ ഭക്ഷണക്രമത്തിലൂടെ പ്രോട്ടീൻ അപര്യാപ്തത പരിഹരിക്കാൻ സാധിക്കും.
സോയാബീൻ പാലിൽ നിന്നാണ് ടോഫു നിർമിക്കുന്നത്. പ്രോട്ടീന് പുറമേ ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, ഫൈബർ എന്നിവയും ടോഫുവിൽ നിന്ന് ലഭിക്കുന്നു.
പയറുവർഗങ്ങൾ പ്രോട്ടീൻറെ മികച്ച ഉറവിടങ്ങളാണ്. ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, മാംഗനീസ്, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ.
കിഡ്നി ബീൻസ്, ചെറുപയർ എന്നിവ പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇവയിൽ കാർബോഹൈഡ്രേറ്റുകൾ, ഫൈബർ, ഇരുമ്പ്, ഫേളേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു.
യീസ്റ്റിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി12, സിങ്ക്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണിത്.