Summer Diet: വേനൽക്കാലത്ത് ശരീരതാപനില കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

Sat, 27 Apr 2024-11:11 am,

ചെറുപയർ സാലഡ്: ഒലിവ് ഓയിൽ ചേർത്ത ചെറുപയർ സാലഡ് ആരോ​ഗ്യകരമായ ഭക്ഷണമാണ്. ഇത് ഉച്ചഭക്ഷണമായോ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണ്.

ആപ്പിൾ, പീനട്ട് ബട്ടർ റൊട്ടി: ചപ്പാത്തിയിൽ പീനട്ട് ബട്ടർ പുരട്ടി ആപ്പിൾ കഷ്ണങ്ങൾ ചേർത്ത് ആപ്പിൾ പീനട്ട് ബട്ടർ റൊട്ടി തയ്യാറാക്കാം. ഇതിൽ 250 കോലറിയും 15 ​ഗ്രാം കൊഴുപ്പും 30 ​ഗ്രാം കാർബോഹൈഡ്രേറ്റും എട്ട് ​ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

കോൺ സാലഡ്: പീച്ച്, പ്ലം തുടങ്ങിയ പഴങ്ങളും ചോളവും ചേർത്താണ് കോൺ സാലഡ് തയ്യാറാക്കുന്നത്. ഇത് വേനൽക്കാലത്ത് മികച്ച ഭക്ഷണമാണ്. ഇത് കുടലിന്റെ ആരോ​ഗ്യവും ദഹനവും മികച്ചതാക്കാൻ സഹായിക്കുന്നു.

മക്രോണി ബ്ലാക്ക് ബീൻ സാലഡ്: സസ്യാഹാരികൾക്ക് ഉച്ചഭക്ഷണത്തിന് അനുയോജ്യമായ വിഭവമാണ് മക്രോണി ബ്ലാക്ക് ബീൻസ് സാലഡ്. നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ സാലഡിൽ ചേർക്കാം.

ട്യൂണ ഫിഷ് സാലഡ്: ട്യൂണ സെലറി സവാള എന്നിവ ചേർത്ത് ട്യൂണ ഫിഷ് സാലഡ് തയ്യാറാക്കാം. ഇത് കലോറി ഉപഭോ​ഗം കുറയ്ക്കുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. ഇത് ബ്രെഡ് സാൻഡ്വിച്ച് എന്നിവയ്ക്കൊപ്പം കഴിക്കാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link