Healthy Hair Tips: ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി വേണോ? ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ഡയറ്റിൽ ഉള്‍പ്പെടുത്തിയാല്‍ മതി

Wed, 29 Jun 2022-5:49 pm,

പാലക്ക് ( Spinach) 

പാലക്ക് കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. പാലക്കില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിയ്ക്കുന്നു. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിയ്ക്കും.  

പയറുവര്‍ഗ്ഗങ്ങള്‍   (Pulses)  

പയറുവര്‍ഗ്ഗങ്ങളില്‍ ധാരാളം ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവ കാണപ്പെടുന്നു, ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമാണ്. തലയോട്ടിയിലേക്ക് കൂടുതല്‍  ഓക്സിജൻ എത്തിക്കാൻ  പയർവർഗ്ഗങ്ങൾ ധാരാളം കഴിക്കണം.

തൈര്  (Curd) 

 തൈരിൽ ധാരാളം വിറ്റാമിൻ ബി 5 കാണപ്പെടുന്നു. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ് തൈര്. തൈര് കഴിക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കും. ഇഹു മുടി വളര്‍ച്ചയെ കാര്യമായി സ്വാധീനിക്കും. 

അവോക്കാഡോ  (Avocado)  അവോക്കാഡോ കഴിയ്ക്കുന്നതിലൂടെ മുടി ആരോഗ്യമുള്ളതാക്കാം. ഇതില്‍ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിയ്ക്കുന്നു.  അതുകൂടാതെ, ഫാറ്റി ആസിഡുകളും ഉണ്ട്. ഇത്  മുടിയ്ക്ക് ഏറെ സഹായകമാണ്.  ഇടതൂര്‍ന്ന മുടിയ്ക്ക് അവോക്കാഡോ  കഴിയ്ക്കുന്നത് ഉത്തമമാണ് 

 

പരിപ്പ് (Nuts) 

ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട പല അവശ്യ പോഷകങ്ങളും പരിപ്പില്‍  അടങ്ങിയിരിയ്ക്കുന്നു.  ഇതിലെ വിറ്റാമിൻ ഇ, വിറ്റാമിൻ ബി, സിങ്ക് എന്നിവ തലയോട്ടിയുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link