Healthy liver: കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം
ബീറ്റ്റൂട്ട് ജ്യൂസ് കരളിന്റെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കുന്ന എൻസൈമുകളെ വർധിപ്പിക്കുകയും വീക്കത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുന്തിരിയും മുന്തിരിക്കുരുവും ആന്റിഓക്‌സിഡന്റുകളുടെ അളവ് വർധിപ്പിക്കുകയും കരളിനെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു.
ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവ കുടിക്കുന്നതിലൂടെ കരളിന്റെ എൻസൈമിന്റെയും ലിപിഡിന്റെയും അളവ് വർധിപ്പിക്കാം. എന്നിരുന്നാലും, നിങ്ങൾ ഗ്രീൻ ടീ എക്സ്ട്രാക്റ്റ് എടുക്കുകയാണെങ്കിൽ, അത് നിങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
കരളിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് വർധിപ്പിക്കുന്നതിന് പുറമേ, കാപ്പി വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, കാൻസർ, ഫാറ്റി ലിവർ, കരൾ രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രേപ്ഫ്രൂട്ട് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കരളിനെ സംരക്ഷിക്കുന്നു. ഗ്രേപ്ഫ്രൂട്ട് അല്ലെങ്കിൽ ഗ്രേപ്ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്.