Heart Health: നിങ്ങളുടെ ഹൃദയം ആരോഗ്യത്തോടെയിരിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന് ആരോഗ്യകരമായ ഫാറ്റി ആസിഡാണ്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്നു.
ഉയർന്ന ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ബീറ്റ്റൂട്ട് ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം രക്തം കട്ടി കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത വസ്തുവായും വെളുത്തുള്ളി പ്രവർത്തിക്കുന്നു.
മുന്തിരി, മാതളനാരങ്ങ, ബെറീസ് എന്നീ പഴങ്ങൾ ഉയർന്ന ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ്. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
വീക്കം തടയാനും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും വൈറ്റമിൻ ഇ അത്യാവശ്യമാണ്. സൂര്യകാന്തി വിത്തുകൾ, ഉപ്പില്ലാത്ത നിലക്കടല, അവോക്കാഡോ, ബദാം, എള്ള് എന്നിവ വൈറ്റമിൻ ഇയുടെ മികച്ച സ്രോതസുകളാണ്.