ഡൽഹിയിൽ കനത്ത മഴ; നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം; ചിത്രങ്ങൾ കാണാം

Wed, 01 Sep 2021-4:51 pm,

രാജ്യ തലസ്ഥാനത്തൊട്ടാകെ കനത്ത മഴ രേഖപ്പെടുത്തി. 19 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഡൽഹിയിൽ ഇപ്പോൾ മഴ ലഭിച്ച് കൊണ്ടിരിക്കുന്നത്.

കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രദേശത്ത് അടുത്ത 24 മണിക്കൂർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെയോടെയാണ് ഡൽഹിയിൽ കനത്ത മഴ തുടങ്ങിയത്.

ലോധി റോഡ് നിരീക്ഷണ കേന്ദ്രത്തിൽ 120.2 mm മഴ രേഖപ്പെടുത്തിയപ്പോൾ സഫ്ദർജംഗ് നിരീക്ഷണ കേന്ദ്രത്തിൽ   112.1 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

ഡൽഹി-എൻസിആറിൽ ഇനിയും കനത്ത മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link