Surya Gochar: 13 ദിവസത്തിന് ശേഷം സൂര്യൻ കർക്കടകത്തിലേക്ക്; ഈ രാശിക്കാർ സൂക്ഷിക്കുക ധനനഷ്ടം ഉണ്ടാകും!

Wed, 03 Jul 2024-8:46 am,

ജൂലൈ 16 ന് സൂര്യൻ ചന്ദ്ര രാശിയായ കർക്കടകത്തിൽ പ്രവേശിക്കും. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകും. ഈ രാശിക്കാർക്ക് ഈ സംക്രമം വലിയ ബുദ്ധിമുട്ടുകൾ കൊണ്ടുവരും.

 

Surya Gochar 2024: ജ്യോതിഷത്തിൽ സൂര്യനെ ഏറ്റവും സവിശേഷമായ ഗ്രഹമായിട്ടാണ്  കണക്കാക്കുന്നത്. സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. 

 പിതാവ്, ആത്മാവ്, വിജയം, ഊർജ്ജം, ആത്മവിശ്വാസം, ഉയർന്ന സ്ഥാനം, അന്തസ്സ് എന്നിവയുടെ പ്രതീകമാണ് സൂര്യൻ.

സൂര്യൻ ജൂലൈ 16 ന് ചന്ദ്ര രാശിയായ കർക്കടകത്തിൽ പ്രവേശിക്കും.  ഈ രണ്ട് ഗ്രഹങ്ങൾക്കും പരസ്പരം സൗഹൃദ ബന്ധമുണ്ട്.  അതുകൊണ്ടുതന്നെ ഈ രാശി മാറ്റം എല്ലാവരേയും ബാധിക്കും. 

ഇതിലൂടെ ചിലർക്ക് നേട്ടവും മറ്റു ചിലർക്ക് നഷ്ടവും ഉണ്ടാകും. ഈ സംക്രമണത്തിലൂടെ ബുദ്ധിമുട്ട് നേരിടാൻ പോകുന്ന ചില രാശികളുണ്ട്.  അവ ഏതൊക്കെ അറിയാം...

 

മേടം (Aries): സൂര്യ സംക്രമണം മേട രാശിക്കാരുടെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഈ സമയം അമ്മയുടെ ആരോഗ്യം വഷളായേക്കാം, ജോലി സ്ഥലത്തെ തർക്കങ്ങളിൽ നിന്ന്  അകന്നു നിൽക്കുക, സംസാരം നിയന്ത്രിക്കുക, എങ്കിലും വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും.

മിഥുനം (Gemini): ഇവർ ഈ കാലയളവിൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക, നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം, ശാഠ്യവും അഭിനിവേശവും നിയന്ത്രിക്കുക, വഴക്കുകളിൽ നിന്ന് വിട്ടുനിൽക്കുക, കോടതിയിൽ നിങ്ങൾക്ക് പരാജയം നേരിടേണ്ടി വന്നേക്കാം, ജോലിസ്ഥലത്ത് നിങ്ങൾക്കെതിരെ ഗൂഢാലോചനകൾ ഉണ്ടായേക്കാം,  വീട്ടിലെ അന്തരീക്ഷം മോശമായേക്കാം.

ചിങ്ങം (Leo):  ഇവർക്കും ഈ സമയം ശുഭകരമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം, പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാൻ വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും, മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക, പ്രണയ ബന്ധങ്ങളിലും ഉയർച്ച താഴ്ചകൾ ഉണ്ടാകാം.

മകരം (Capricorn):  സൂര്യൻ്റെ ഈ സംക്രമം മകര രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അമ്മായിയമ്മയുമായുള്ള ബന്ധം വഷളായേക്കാം,  എങ്കിലും തൊഴിൽ ബിസിനസിന് അനുകൂലമായിരിക്കും, പണച്ചെലവ് നിയന്ത്രിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link