Herbal Tea For Weight Loss: അമിത വണ്ണമാണോ പ്രശ്നം? ഈ ഔഷധച്ചായകൾ പതിവാക്കൂ...

Fri, 10 Jan 2025-4:12 pm,

വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ ചായകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

ഇഞ്ചി - തുളസി ചായയും ഒരു മികച്ച ഔഷധച്ചായയാണ്. ഇഞ്ചി നിങ്ങളുടെ ശരീരത്തില്‍ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നു. തുളസി വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.   

കറുവപ്പട്ട - തേൻ ചായ പതിവായി കുടിക്കുന്നത് നല്ലതാണ്. ഇത് അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരം നല്‍കുന്നു.

നാരങ്ങ പുതിന ചായയും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ഇവ ഉത്തമമാണ്. 

ശരീരവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പെരുംജീരകം ചായ പേരുകേട്ടതാണ്. 

മഞ്ഞൾ ചായയിലെ കുര്‍ക്കുമിന്‍ കൊഴുപ്പ് കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link