Thyroid Disease: തൈറോയിഡ് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാം; ഇതാ 7 സിമ്പിള്‍ ടിപ്‌സ്
ചില ആരോഗ്യ ശീലങ്ങൾ കൃത്യമായി നിലനിർത്തുകയും വിട്ടുവീഴ്ചകളില്ലാതെ അവ പിന്തുടരുകയും ചെയ്താൽ തൈറോയിഡ് പ്രശ്നത്തിൽ നിന്ന് മോചനം നേടാവുന്നതേയുള്ളൂ. അത്തരത്തിൽ തൈറോയിഡ് പ്രശ്നങ്ങൾ നിയന്ത്രിക്കാൻ പിന്തുടരേണ്ട 7 സിമ്പിൾ ടിപ്സാണ് ഇനി പറയാൻ പോകുന്നത്.
1. ദിവസവും വ്യായാമം : ദിവസവും വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും തൈറോയിഡിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കും. വ്യായാമത്തിലൂടെ ശരീരഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
2. സമ്മര്‍ദ്ദം നിയന്ത്രിക്കുക : നിരന്തരം സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. സമ്മര്‍ദ്ദം തൈറോയിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍ യോഗ, മെഡിറ്റേഷന്‍ എന്നിവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കണം.
3. ആവശ്യത്തിന് ഉറക്കം : തൈറോയിഡ് പ്രശ്‌നങ്ങളുള്ളവര്‍ ഏറ്റവും കുറഞ്ഞത് 7 മണിക്കൂര്‍ എങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക. 7 - 9 മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉറക്കമില്ലായ്മ തൈറോയിഡ് ഹോര്‍മോണ്‍ ബാലന്‍സ് തകരാറിലാക്കിയേക്കാം.
4. ഇടവിട്ടുള്ള പരിശോധന : ഇടവിട്ടുള്ള ആരോഗ്യ പരിശോധന ഉറപ്പാക്കണം. തൈറോയിഡ് ഫംഗ്ഷന്‍ ടെസ്റ്റ് മറക്കാതെ ചെയ്യണം. ഇത് തൈറോയിഡ് പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.
5. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ നിയന്ത്രിക്കുക : സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാക്കും. ഇത് തൈറോയിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍, റിഫൈന്‍ ചെയ്ത പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക.
6. ആവശ്യത്തിന് വെള്ളം കുടിക്കുക : ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകുന്നത് തൈറോയിഡ് പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍, ജലാംശം താഴാതെയിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണം.
7. പുകവലിയും മദ്യപാനവും നിര്‍ത്തുക : പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇത് തൈറോയിഡ് പ്രശ്‌നങ്ങളും വഷളാക്കും. അതിനാല്‍ ഇവ രണ്ടിനോടും ഇന്ന് തന്നെ ഗുഡ്‌ബൈ പറയാം.