Hero Xoom: ആക്ടിവയൊക്കെ പുറത്ത്, സ്കൂട്ടർ വിപണി പിടിക്കാൻ എത്തി ഹീറോ സൂം

Tue, 31 Jan 2023-10:16 pm,

Hero Xoom price 

68,599 രൂപ മുതൽ 76,699 രൂപ വരെ എക്സ് ഷോറൂം വില ആരംഭിക്കുന്ന ഈ വാഹനത്തിന് സ്പോർട്ടി ഡിസൈനാണ് ഹീറോ നൽകിയിട്ടുള്ളത്. മൂന്ന് വേരിയന്‍റുകളിൽ വിൽപ്പനയ്ക്കെത്തുന്ന സ്കൂട്ടറിന്‍റെ ബുക്കിംഗ്  ഫെബ്രുവരി 1ന് ആരംഭിക്കും. LX, VX, ZX എന്നീ മൂന്ന് വേരിയന്‍റുകളിലാണ് ഹീറോ സൂം വരുന്നത്. ഇതിൽ LX വേരിയന്‍റിനാണ് 68,599 രൂപ വില വരുന്നത്. VX മോഡലിന് 71,799 രൂപയാണ് വില. ഹീറോ സൂം ZX വേരിയന്‍റിന് 76,699 രൂപയാണ് എക്സ് ഷോറൂം വില. 

സ്പോര്‍ട്ടി ലുക്ക്‌ 

കറുത്ത സെൻട്രൽ സെക്ഷനോടുകൂടിയ ഡ്യുവൽ ടോൺ ലുക്കുള്ള ഫ്രണ്ട് ഏപ്രണാണ് ഹീറോ സൂമിൽ നൽകിയിട്ടുള്ളത്. വളരെ സ്‌പോർട്ടിയായിട്ടുള്ള ഡിസൈനാണ് ഇത്. എച്ച് ആകൃതിയിലുള്ള പൊസിഷൻ ലൈറ്റുകളുള്ള ഈ സ്കൂട്ടറിൽ സ്പോർട്സ് LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണുള്ളത്. ബ്ലിങ്കറുകൾ ഹാൻഡിൽബാറിലാണ് നൽകിയിട്ടുള്ളത്.

കോർണറിങ് ലൈറ്റ്

ഈ പുതിയ സ്‌പോർട്ടി സ്‌കൂട്ടറിൽ വില വിഭാഗത്തിൽ മറ്റൊരു സ്കൂട്ടറിലും ഇല്ലാത്ത എൽഇഡി കോർണറിങ് ലൈറ്റുകളും ഹീറോ നൽകിയിട്ടുണ്ട്. ഗ്രേ കളറിൽ നൽകിയിട്ടുള്ള ഫ്ലേർഡ് പ്ലാസ്റ്റിക് ഫെൻഡറുകളിലാണ് ഈ കോർണറിങ് ലൈറ്റുകൾ നൽകിയിട്ടുള്ളത്. ഇത്രയും വില കുറഞ്ഞ സ്കൂട്ടറിൽ ഈ സവിശേഷത നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

പിൻ സീറ്റും ടെയിൽ ലൈറ്റും

ഹീറോ സൂം സ്കൂട്ടറിന്റെ വശങ്ങൾ നോക്കുമ്പോൾ പിൻഭാഗത്തേക്ക് എയറോഡൈനാമിക് സെക്ഷൻസുള്ള മികച്ച ഡിസൈൻ നൽകിയിട്ടുണ്ട്. വീതിയേറിയ സീറ്റും പിന്നിലെ സീറ്റിൽ ഇരിക്കുന്ന ആളിനായി സിംഗിൾ പീസ് ഗ്രാബ് ഹാൻഡിലും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. സ്‌കൂട്ടറിൽ ചങ്കി എക്‌സ്‌ഹോസ്റ്റും എച്ച് ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളുമാണുള്ളത്.

കളർ ഓപ്ഷനുകൾ പോൾസ്റ്റാർ ബ്ലൂ, സ്‌പോർട്‌സ് റെഡ്, മാറ്റ് അബ്രാക്‌സ് ഓറഞ്ച്, പേൾ സിൽവർ വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഹീറോ സൂം വരുന്നത്.  കമ്പനിയുടെ തന്നെ പേറ്റന്റ് നേടിയ i3S ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയുമായിട്ടാണ് ഈ വാഹനം വരുന്നത്. പവർപ്ലാന്റ് ഒരു CVT ഗിയർബോക്സും ഹീറോ സൂമിൽ നൽകിയിട്ടുണ്ട്.  

ഹീറോയുടെ പുതിയ സൂം സ്‌കൂട്ടർ 12 ഇഞ്ച് അലോയ് വീലുകളുമായിട്ടാണ് വരുന്നത്. ഇത് സ്കൂട്ടറിന്‍റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്ന ഘടകമാണ്. കോളർ ഐഡി, ഇൻകമിങ് കോളുകൾ, മെസേജുകൾ, മിസ്‌ഡ് കോളുകൾ, ഫോൺ ബാറ്ററി ലെവൽ എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഫോണിൽ നിന്നുള്ള അലേർട്ടുകൾ കാണുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഈ വാഹത്തിലുള്ളത്.  ഹീറോ സൂമിന്റെ മുൻവശത്ത് സ്റ്റോറേജ് സെക്ഷൻ നൽകിയിട്ടുണ്ട്. യുഎസ്ബി ചാർജിംഗ് പോർട്ടും ഈ സ്കൂട്ടറിലുണ്ട്. വലുതും ലൈറ്റുള്ളതുമായ സ്റ്റോറേജ് സ്പേസ് സീറ്റിനടിയിലും ഹീറോ നൽകുന്നുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link