High Cholesterol: ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഈ വ്യായാമങ്ങൾ ശീലമാക്കാം
ഏതാനും കിലോമീറ്റർ ജോഗിങ് ചെയ്യുന്നത് ഫലപ്രദമായി കൊളസ്ട്രോൾ കുറയ്ക്കും. ആർക്കൈവ്‌സ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച 2013 ലെ പഠനമനുസരിച്ച്, ജോഗിങ് ചെയ്യുന്നവരുടെ ചീത്ത കൊളസ്ട്രോൾ നില വളരെ കുറഞ്ഞതായി കണ്ടെത്തി. അവരുടെ രക്തസമ്മർദ്ദവും ഗണ്യമായി മെച്ചപ്പെട്ടു.
മികച്ച ആരോഗ്യത്തിന് പ്രത്യേകിച്ച് പ്രായമായവർക്ക് നടത്തം വളരെ മികച്ച വ്യായാമമാണ്.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, സൈക്ലിങ് ചെയ്യുന്നവർക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കാണിക്കുന്നു.
സന്ധികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്ന എയറോബിക് പ്രവർത്തനമാണ് നീന്തൽ. ശരീരഭാരം, ശരീരത്തിലെ കൊഴുപ്പ് വിതരണം, എൽഡിഎൽ കൊളസ്ട്രോൾ എന്നിവയുടെ കാര്യത്തിൽ നീന്തൽ നടത്തത്തെക്കാൾ മികച്ചതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.