High Cholesterol: ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ കൊളസ്ട്രോൾ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കൂ
തക്കാളി ജ്യൂസ്: ഇതിൽ ധാരാളം ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. തക്കാളി ജ്യൂസിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന പോഷകങ്ങളായ നിയാസിൻ, ഫൈബർ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
ഓറഞ്ച് ജ്യൂസ്: ഫ്രഷ് ഓറഞ്ച് ജ്യൂസിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഹെസ്പെരിഡിൻ എന്ന ഫ്ലേവനോയിഡ് ഉൾപ്പെടുന്നു.
നാരങ്ങാവെള്ളം: രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങനീര് ചേർത്ത് കുടിക്കുന്നത് വിറ്റാമിൻ സി ലഭിക്കാൻ സഹായിക്കും. വിറ്റാമിൻ സി ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
ഗ്രീൻ ടീ: ഗ്രീൻ ടീയിൽ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റായ കാറ്റെച്ചിനുകൾ അടങ്ങിയിരിക്കുന്നു.
ക്രാൻബെറി ജ്യൂസ്: ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ക്രാൻബെറി നല്ല കൊളസ്ട്രോളായ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.