high-fiber foods: നാരുകളാൽ സമ്പന്നം; ദഹനം മെച്ചപ്പെടുത്താൻ ഇവ കഴിക്കാം...
നാരുകൾ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആപ്പിള്‍, പിയര്‍, ബെറി തുടങ്ങിയ പഴവർഗങ്ങളിൽ നാരുകള്‍ ധാരാളം അടങ്ങയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
നാരുകൾ ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും അതുപോലെ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.
ഓട്സ്, ബ്രൌണ്‍ റൈസ് തുടങ്ങിയ മുഴുധാന്യങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും.
മധുരക്കിഴങ്ങ് നാരുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹന പ്രശ്നമുള്ളവര്‍ക്ക് ഗുണകരം.
ബദാം, ചിയാ വിത്ത്, ഫ്ലക്സ് സീഡ് തുടങ്ങിയവയില്‍ നാരുകളും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇവ ദഹനപ്രക്രിയ സുഗമമാക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)