High Cholesterol Lower Tips: ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാം! ഈ 6 ഡ്രൈ ഫ്രൂട്ട്സുകൾ കഴിച്ചാൽ മതി

Wed, 03 Apr 2024-12:26 pm,

കൊളസ്ട്രോൾ: ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന അതിക കൊഴുപ്പാണ് കൊളസ്ട്രോൾ. ഇത് നമ്മുടെ രക്തധമിനികളിൽ പറ്റിപ്പിടിക്കുകയും സു​ഗമമായ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. 

 

ബ്രസീൽ പരിപ്പ്: ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രസീൽ പരിപ്പ്. ഇത് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. എന്നാൽ മിതമായ അളവിൽ കഴിക്കണമെന്നുള്ളതും ഓർക്കുക.

പിസ്ത: പിസ്തയിൽ ഫൈബറും മ​ഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. 

 

ഈന്തപ്പഴം: രുചികരമായ ഈന്തപ്പഴം കഴിക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആരോ​​ഗ്യ ​ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ഈന്തപ്പഴം മുന്നിൽ നിൽക്കും. കൊളസ്ട്രോൾ കുറയ്ക്കാനും ഇത് ബെസ്റ്റാണ്. 

 

വാൽനട്ട്സ്: വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ് വാൽനട്ട്സ്. ഇത് ശപീരത്തിന് വളരെ അത്യാവശ്യമായ ഒരു ഡ്രൈഫ്രൂട്ട് ആണ് . ഇത് കഴിക്കുന്നത് ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 

 

ഉണക്കിയ ആപ്രിക്കോട്ട്: ശരീരത്തിന് അത്യാവശ്യമായ നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പ്രത്യേക രുചിയുള്ള ഡ്രൈ ഫ്രൂട്ട് ആണ് ആപ്രിക്കോട്ട്. ഇത് പതിവായി കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

 

ബദാം: ഡ്രൈഫ്രൂട്ടസുകളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് ബദാം. ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ ഇത് ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link