Hill stations: ഇന്ത്യയിലെ മനോഹരമായ ഹിൽ സ്റ്റേഷനുകൾ കാണാം

Sat, 21 Jan 2023-5:43 pm,

നൈനി തടാകത്താൽ പ്രശസ്തമായ നൈനിറ്റാൾ ഒരു വാരാന്ത്യ അവധിക്കാലത്തിന് മികച്ച സ്ഥലമാണ്. ഡൽഹിയിൽ നിന്ന് ഏഴ് മണിക്കൂറിനുള്ളിൽ നൈനിറ്റാളിൽ എത്തിച്ചേരാം. 303 കിലോമീറ്ററാണ് ഡൽഹിയിൽ നിന്ന് നൈനിറ്റാളിലേക്കുള്ള ദൂരം.

വാരാന്ത്യം ആഘോഷിക്കാൻ അനുയോജ്യമായ മനോഹരമായ സ്ഥലമാണ് മസൂറി. ഡൽഹിയിൽ നിന്ന് 276 കിലോമീറ്ററാണ് മസൂറിയിലേക്കുള്ള ദൂരം.

ഡൽഹിയിൽ നിന്ന് ഏകദേശം ആറ് മണിക്കൂർ യാത്ര ചെയ്താൽ, ഹിമാചൽ പ്രദേശിലെ കസൗലിയിൽ എത്താം. ദൗലാധർ മലനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ മനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ്. ഡൽഹിയിൽ നിന്ന് കസൗലിയിലേക്ക് 288 കിലോമീറ്ററാണ് ദൂരം.

അതിസുന്ദരമായ സ്ഥലമാണ് ഋഷികേശ്. വാരാന്ത്യത്തിൽ സന്ദർശിക്കാനും അവധി ആഘോഷിക്കാനും മികച്ച മനോഹരമായ സ്ഥലമാണിത്. ഡൽഹിയിൽ നിന്ന് ഋഷികേശിലേക്കുള്ള ദൂരം 240 കിലോമീറ്ററാണ്.

ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ ഡൽഹിയിൽ നിന്ന് 258 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുന്നിൻ പ്രദേശമാണ് ലാൻസ്‌ഡൗൺ. ഓക്ക്, ദേവദാരു വനങ്ങളാൽ ചുറ്റപ്പെട്ടതും കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങളാൽ മനോഹരവുമായ ഈ ഹിൽ സ്റ്റേഷൻ പക്ഷി നിരീക്ഷകർക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ്. ഡൽഹിയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 260 കിലോമീറ്ററാണ്.

സമുദ്രനിരപ്പിൽ നിന്ന് 1400 അടി ഉയരത്തിലാണ് ഡെറാഡൂൺ സ്ഥിതി ചെയ്യുന്നത്. മസൂറിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഡെറാഡൂൺ മസൂറിയിലേക്കും ഋഷികേശിലേക്കും ഹരിദ്വാറിലേക്കും ഉള്ള കവാടമായാണ് അറിയപ്പെടുന്നത്. പ്രകൃതിസ്‌നേഹികൾക്ക് ഈ സ്ഥലം സ്വർ​ഗതുല്യമാണ്. മനോഹരമായ സൂര്യോദയത്തിനും അസ്തമയ കാഴ്ചകൾക്കും പേരുകേട്ട സ്ഥലമാണ് ഡെറാഡൂൺ.

ശിവാലിക് പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ നഗരമാണ് നഹാൻ. നഗരത്തിരക്കിൽ നിന്ന് മാറി കുറച്ച് ദിവസങ്ങൾ സമാധാനത്തോടെ ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നഹാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. നഹാനിലെ റാണി താൽ, രേണുക തടാകം തുടങ്ങിയ മനോഹരമായ തടാകങ്ങൾ സന്ദർശിക്കാം. 250 കിലോമീറ്ററിനുള്ളിൽ ഡൽഹിക്ക് സമീപമുള്ള മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നാണിത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link