Hindu New Year 2024: ഹിന്ദു പുതുവർഷത്തില്‍ 3 ശുഭ യോഗങ്ങള്‍!! ഈ 3 രാശിക്കാരെ കോടീശ്വരന്മാരാക്കും!!
വിശ്വാസമനുസരിച്ച് ഹിന്ദു പുതുവര്‍ഷം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം ഹിന്ദു പുതു വര്‍ഷം ഏപ്രില്‍ 9 നാണ്. ഉഗാദി എന്ന പേരില്‍ അറിയപ്പെടുന്ന പുതുവര്‍ഷം രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഏറെ ഉത്സാഹത്തോടെ ആഘോഷിക്കുന്നു. ഹിന്ദു പുതുവത്സരം ഗുഡി പദ്വ, ചേതി ചന്ദ്, ഉഗാദി, നവ സംവത്സർ എന്നും അറിയപ്പെടുന്നു.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷത്തെ പുതുവര്‍ഷം ഏറെ ശുഭമാണ്. ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് ഹിന്ദു പുതുവര്‍ഷത്തില്‍ ചില ശുഭകരമായ യോഗങ്ങള്‍ ഒത്തുചേരുന്നു. അമൃത സിദ്ധി യോഗ, സർവാർത്ത സിദ്ധി യോഗ, ശശ രാജയോഗ എന്നിവ ഒരേസമയം ഏപ്രിൽ 9 ന് രൂപപ്പെടും. ഈ അപൂർവ യോഗങ്ങള്‍ മൂന്ന് രാശിക്കാര്‍ക്ക് വളരെ ശുഭകരമായി ഭവിക്കും. അതായത്, ഈ 3 രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടവും കരിയറിൽ വിജയവും ഉയര്‍ച്ചയും ലഭിക്കും. ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണ് എന്ന് നോക്കാം....
ഇടവം രാശി ( Taurus Zodiac Sign)
ഹിന്ദു പുതുവർഷം ഇടവം രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജോലി ചെയ്യുന്നവർക്ക് ഈ സമയം വളരെ അനുകൂലമായിരിയ്ക്കും. കരിയറില്‍ മികച്ച സമയമാണ് ഈ രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത്. അതായത്, നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ, ഈ സമയത്ത് നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. ജോലിയില്‍ ഉയര്‍ച്ച, സ്ഥാനക്കയറ്റം, സാമ്പത്തിക സ്ഥിതിയിലും പുരോഗതി എന്നിവയ്ക്ക് സാധ്യത.
മിഥുനം രാശി ( Gemini Zodiac Sign)
മിഥുനം രാശിക്കാർക്ക് ഹിന്ദു പുതുവർഷം ഏറെ ശുഭമാണ് എന്ന് കണക്കാക്കപ്പെടുന്നു. കരിയറിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായേക്കാം. ബിസിനസുകാർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും. പുതിയ ഡീലുകൾക്ക് അവസരം ലഭിക്കും. കുട്ടികൾക്ക് പരീക്ഷകളിൽ നല്ല വിജയം ലഭിക്കും. നിങ്ങൾ ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ട് എങ്കില്‍ ഈ സമയം മികച്ചതാണ്. കുടുംബ ബന്ധങ്ങൾ ശക്തമാകും. മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കാൻ അവസരം ലഭിക്കും
ധനു രാശി ( Sagittarius Zodiac Sign)
ധനു രാശിക്കാർക്ക് പുതു വർഷം ആരംഭിക്കുമ്പോൾ തന്നെ ചില നല്ല വാർത്തകൾ ലഭിക്കും. വ്യവസായികൾക്ക് ഇത് നല്ല സമയം ആയിരിക്കും. സാമ്പത്തിക നേട്ടത്തിനുള്ള പുതിയ സ്രോതസ്സുകൾ തുറന്നു കിട്ടും. ഈ സമയം നിക്ഷേപത്തിന് ഉത്തമ സമയമാണ്. ജോലിസ്ഥലത്ത് പുരോഗതിക്ക് സാധ്യത, സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം. ജോലിക്കാര്‍ക്ക് അവരുടെ പ്രവർത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാം. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ജോലിയിൽ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)