Lunar Eclipse 2024: ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം, ഈ 4 രാശിക്കാർക്ക് നല്‍കും ജോലിയിലും ബിസിനസിലും അടിപൊളി നേട്ടങ്ങള്‍!!
ചന്ദ്രഗ്രഹണം 4 രാശികളെ ബാധിക്കും ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല, അതിനാൽ സൂതക് കാലവും സാധുവായിരിക്കില്ല. മതവിശ്വാസമനുസരിച്ച്, ചന്ദ്രഗ്രഹണ സമയത്ത് പൂജകള്‍, ആരാധനകള്‍, ശുഭ കാര്യങ്ങല്‍ എന്നിവ നടത്തുന്നത് നിഷിദ്ധമാണ്. ജ്യോതിഷത്തിൽ ചന്ദ്രഗ്രഹണത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ജ്യോതിഷം അനുസരിച്ച് ഇത്തവണത്തെ ചന്ദ്രഗ്രഹണം 4 രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഈ രാശിക്കാരുടെ ജീവിതത്തില്‍ അടിപൊളി നേട്ടങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. ആ രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം....
മേടം രാശി (Aries Zodiac Sign)
മേടം രാശിക്കാർക്ക് ഈ ചന്ദ്രഗ്രഹണം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജോലി ചെയ്യുന്നവർക്ക് ഇത് വളരെ നല്ല സമയം. പ്രമോഷനൊപ്പം നിങ്ങളുടെ ശമ്പളവും വർദ്ധിക്കാം. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. മേലുദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരായിരിക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. ദാമ്പത്യ ജീവിതത്തിൽ മധുരം ഉണ്ടാകും
ഇടവം രാശി (Taurus Zodiac Sign)
ഇടവം രാശിക്കാർക്ക് ഹോളിയിൽ സംഭവിക്കുന്ന ചന്ദ്രഗ്രഹണം ഗുണം ചെയ്യും. പുതിയ സാമ്പത്തിക സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും. അധ്വാനിക്കുന്നവര്‍ക്ക് പുരോഗതിയുടെ പുതിയ വാതിലുകൾ തുറക്കും. ബിസിനസുകാർക്കും ഇത് സമയം നല്ലതാണ്. പുതിയ ഡീലുകൾ ലഭ്യമായേക്കാം. നിക്ഷേപത്തിനും സമയം നല്ലതാണ്, നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.
ചിങ്ങം രാശി (Leo Zodiac Sign)
ചിങ്ങം രാശിക്കാർക്ക് ഹോളി കഴിയുന്നതോടെ നല്ല ദിവസങ്ങൾ ആരംഭിക്കും. ബിസിനസിൽ ലാഭമുണ്ടാകാം. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് ഈ സമയം നല്ലതായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യാം.
ധനു രാശി (Sagittarius Zodiac Sign)
ഹോളിക്ക് ശേഷം ധനു രാശിക്കാരുടെ നല്ല ദിവസങ്ങൾ ആരംഭിക്കാം. ജോലിയിൽ നേരിട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. വിജയം കൈവരിക്കും. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. പ്രണയ ജീവിതവും മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും, നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ആരോഗ്യവും നന്നായിരിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)