Holidays Announced: ഈ സംസ്ഥാനത്തെ സ്‌കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ, അറിയാം!

Wed, 08 Jan 2025-2:10 pm,

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 9 ദിവസത്തേയും സർക്കാർ ഓഫീസുകൾക്കും 9  ദിവസത്തെയും അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും ജനുവരി 14 മുതൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അവധി പ്രഖ്യാപിച്ചു

പൊങ്കൽ ദിവസമായ ജനുവരി 14 ചൊവ്വാഴ്ച മുതൽ 19 ഞായറാഴ്ചവരെയാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 14 നാണ് തമിഴ്നാട്ടുകാരുടെ പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ

പൊങ്കൽ ദിവസമായ ജനുവരി പതിനാലിന് തമിഴ്നാട്ടിൽ അവധിയാണ്. സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും പൊങ്കൽ ആഘോഷത്തിനായി സ്വന്തം നാടുകളിലേക്ക് പോകുന്ന സാഹചര്യം കണക്കിലെടുത്ത് 15, 16, 17, 18, 19 തീയതികളിലും അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്

ജനുവരി 15 ന് തിരുവള്ളുവർ ദിനവും 16 ന് ഉഴവർ തിരുനാളുമാണ്. 17 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 18 (ശനി), 19 (ഞായർ) വാരാന്ത്യ അവധി കൂടി എത്തുന്നതോടെയാണ് ആറ് ദിവസത്തെ അവധി ലഭ്യമാകുന്നത്

പൊങ്കലിനോടനുബന്ധിച്ച് വമ്പൻ സമ്മാനങ്ങളാണ് തമിഴ്നാട് സർക്കാർ ജനങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് പ്രത്യേക സമ്മാന പാക്കേജും ബോണസും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്

മകര സംക്രാന്തിയെ തമിഴ്‌നാട്ടിൽ മകരപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്

വിദ്യാർത്ഥികൾക്ക് കിടിലം  സന്തോഷ വാർത്തയാണ് തമിഴ്‌നാട് സർക്കാർ നൽകിയിരിക്കുന്നത്. 9 ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. ജനുവരി 11 മുതൽ 19 വരെ

ജനുവരി 14 ചൊവ്വാഴ്ചയാണ് പൊങ്കൽ. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ജനുവരി 15, 16, 18, 19 തീയതികളിൽ സർക്കാർ ഉത്സവ അവധി നൽകിയിട്ടുണ്ട്

എന്നാൽ ജനുവരി 17 വെള്ളിയാഴ്ച അവധിയായിരുന്നില്ല. പല സംഘടനകളും അന്ന് അവധിക്കായി സർക്കാരിനെ സമീപിച്ചിരുന്നു.  ഒടുവിൽ ജനങ്ങളുടെ ആഗ്രഹപ്രകാരം സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയായിരുന്നു. പകരം ജനുവരി 25 പ്രവർത്തിദിനമാക്കി 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link