Kim Kardashian Fashion: ശ്വസിക്കുന്നത് എങ്ങിനെ? സൗന്ദര്യ റാണി കിം കർദാഷിയാന്റെ Stylish ഡ്രെസ് കണ്ട് അമ്പരന്ന് ആരാധകര്‍..!!
അമേരിക്കൻ ടിവി താരംവും മോഡലുമായ കിം കർദാഷിയാന് (Kim Kardashian) അടുത്തിടെ ധരിച്ചെത്തിയ വേഷം കണ്ട് ആരാധകര്‍ അമ്പരന്നു... കാരണം വേഷം കണ്ട് ശ്വസിക്കുന്നത് എങ്ങിനെ? എന്നായിരുന്നു ആരാധകരുടെ ചോദ്യം.
ബോളിവുഡ് ഫാഷന്‍ കുറേയൊക്കെ ഹോളിവുഡിൽ നിന്ന് ഏതെങ്കിലും വിധത്തിൽ പ്രചോദനം ഉൾക്കൊണ്ടതാണ്. എന്നാൽ, കിം കർദാഷിയാനെപ്പോലുള്ള (Kim Kardashian താരങ്ങള്‍ ഫാഷന്റെ കാര്യത്തിൽ ഏറെ മുന്‍പിലാണ്. അവരെ അനുകരിയ്ക്കുക എന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ചിന്തിക്കാൻകൂടി കഴിയില്ല.
അടുത്തിടെ അമേരിക്കൻ ടിവി താരംവും മോഡലുമായ കിം കർദാഷിയാന് (Kim Kardashian) അത്തരത്തില്‍ ഒരു അമ്പരപ്പിക്കുന്ന വേഷവിധാനത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആളുകളെ അതിശയിപ്പിക്കുന്ന തരത്തില്‍ നടി സ്വയം വസ്ത്രങ്ങള്‍ കൊണ്ട് മൂടിയിരുന്നു....!!
തന്റെ ഈ പുതിയ സ്റ്റൈലിഷ് ചിത്രങ്ങള്‍ കിം കർദാഷിയാന് (Kim Kardashian) സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ഫോട്ടോകൾ കണ്ട് ആരാധകര്‍ അമ്പരന്നു. തുകല്‍ വസ്ത്രമാണ് കിം ധരിച്ചിരുന്നത്. കൂടാതെ, ശരീരം മാത്രമല്ല മുഖവും മറയ്ക്കുന്ന രീതിയില്‍ മാസ്കും അവര്‍ ധരിച്ചിരുന്നു.
എന്തായാലും ചിത്രങ്ങള്‍ കണ്ട് അമ്പരന്ന ആരാധകര്‍ കിം കർദാഷിയാന്റെ (Kim Kardashian) ആരോഗ്യത്തെ ക്കുറിച്ചാണ് അന്വേഷിച്ചത്....!! സോഷ്യൽ മീഡിയ ഉപയോക്താക്കൾ താരത്തിന്റെ പുതിയ സ്റ്റൈലിനെ ഇതിനെ അമേരിക്കൻ ഹൊറർ സ്റ്റോറി (Horror Story) എന്നാണ് വിശേഷിപ്പിച്ചത്.
2021 ഫെബ്രുവരിയിലാണ് കിം കർദാഷിയാന് (Kim Kardashian) വിവാഹമോചനം നേടിയത്. ഗായകൻ കെയ്ൻ വെസ്റ്റുമായുള്ള വിവാഹബന്ധത്തില്‍ നാളി കുട്ടികളാണ് ഉള്ളത്. ഇവരുടെ ഭാവിയെക്കുറിച്ച് പരസ്പര സമ്മതമായ തീരുമാനമാണ് ഇരുവരും കൈക്കൊണ്ടിരിയ്ക്കുന്നത്.