Dandruff: താരനെ അകറ്റാൻ ഇത്ര എളുപ്പമോ! വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ
ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങ നീരുമായി ചേർത്ത് തലയിൽ പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് താരനെ അകറ്റാൻ സഹായിക്കുന്നു.
ചെമ്പരത്തിയുടെ തളിരിലകൾ ഒരു ദിവസം വെള്ളത്തിലിട്ട് വച്ചിട്ട് അതേ വെള്ളത്തിൽ ഇലകൾ അരച്ച് പിഴിഞ്ഞെടുത്ത് തലയിൽ പുരട്ടുക. ഇത് തലമുടിക്ക് തിളക്കമേകുകയും താരൻ നശിപ്പിക്കുകയും ചെയ്യും.
പഴുത്ത വാഴപ്പഴം നന്നായി ഉടച്ച് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റാക്കി തലയിൽ പുരട്ടാം.
ഒരു കപ്പ് വെള്ളത്തിൽ അൽപം ആര്യവേപ്പിന്റെ ഇലകളെടുത്ത് തിളപ്പിക്കുക. വെള്ളം തണുത്ത് വരുമ്പോൾ അത് ഉപയോഗിച്ച് തല കഴുകാം. ആഴ്ചയിൽ മൂന്ന് തവണ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും.
മൂന്ന് ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈരിൽ കുറച്ച് ഉപ്പ് ചേർത്ത് തലയിൽ തേയ്ക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. താരൻ അകറ്റാനുള്ള മികച്ച മാർഗമാണിത്.
മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ തുരത്താൻ മികച്ചതാണ്.മുടിയിലെയും ശിരോചർമത്തിലെയും നനവ് പൂർണമായും നീക്കം ചെയ്ത ശേഷം മുട്ടയുടെ മഞ്ഞ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)