Mouth Ulcers: വായ്പ്പുണ്ണാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെയുണ്ട്!
വായ്പ്പുണ്ണ് ഉള്ളവർ തേങ്ങാ പാൽ വായിൽ കൊള്ളുന്നത് നല്ലതാണ്. തേങ്ങാ പാലിലെ ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങളാണ് വായ്പ്പുണ്ണ് മാറാൻ സഹായിക്കുന്നത്.
ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുന്നതും നല്ലതാണ്.
തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം ഉപയോഗിച്ച് വായ് കഴുകാം. തുളസിയുടെ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ വായ്പ്പുണ്ണ് മാറാൻ സഹായിക്കും.
ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിലേക്ക് ഉലുവയിലകളിട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വായ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ സഹായിക്കും.
തേനിന്റെ ആന്റിബാക്ടീരിയൽ ഗുണം വായ്പ്പുണ്ണിനെ അകറ്റാന്‍ സഹായിക്കും. വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാം.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള കറ്റാര്‍വാഴ ജെല്‍ വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്.
ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നതും വായ്പ്പുണ്ണ് മാറാന്‍ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)