Honda CB350 RS 2021 ഇന്ത്യയിലെത്തി; ഫീച്ചറുകൾ എന്തൊക്കെ?
Honda CB350 RS 2021 ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ മോട്ടോർസൈക്കിളിന് രണ്ട് കളർ വേരിയെന്റുകളാണ് ഉള്ളത്. LED ലൈറ്റിംങ്, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയാണ് ബൈക്കിന്റെ ചില ആകർഷണങ്ങൾ.
CB350 RS ന്റെ വില Rs 1,96,000 (എക്സ്- ഷോറൂം) രൂപയാണ്. രണ്ട് നിറങ്ങളിലാണ് മോട്ടോർ സൈക്കിൾ എത്തിയിട്ടുള്ളത്റേ. ഡിയൻറ് റെഡ് മെറ്റാലിക്, ബ്ലാക്ക് വിത്ത് പേൾ സ്പോർട്സ് യെല്ലോ എന്നിവയാണ് അവ. ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. മാർച്ച് ആദ്യ വാരത്തിൽ നിങ്ങൾക്ക് വണ്ടി ലഭിക്കും.
ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം മുന്നിൽ 310 mm ഡിസ്‌കും പിന്നിൽ 240 mm ഡിസ്കുമാണ് ബൈക്കിന് ലഭിക്കുന്നന്നത്. വൈഡ് ബ്ലോക്ക് പാറ്റേൺ ടയറുകളാണ് മോട്ടോസൈക്കിളിന് ഉള്ളത് (മുൻഭാഗം - 100/90, പിൻ - 150/70).
ടോർക്ക് കൺട്രോൾ, എബിഎസ്, എഞ്ചിൻ ഇൻഹിബിറ്ററുള്ള സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബാറ്ററി വോൾട്ടേജ് എന്നിവയെല്ലാം ഉൾപ്പെടുത്തുന്ന ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇതിന് ലഭിക്കുന്നുണ്ട്. കൂടാതെ തത്സമയ മൈലേജ്, ശരാശരി മൈലേജ്, എന്നിവ ഉൾപ്പടെ ഇന്ധനക്ഷമത വിശദാംശങ്ങളും ഉൾപ്പെടുന്നുണ്ട്.
350 സിസി എയർ-കൂൾഡ് 4-സ്ട്രോക്ക് ഒഎച്ച്സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹോണ്ട സിബി 350 ആർഎസിനുള്ളത്. ഇത് 5,500 rpm ൽ 20.7 hpയും 3,000 rpm ൽ 30 nm മും ഉണ്ടാക്കും.