Honey Rose : `കൂളിങ് ഗ്ലാസും സാരിയും`; സ്റ്റൈലൻ ലുക്കിൽ ഹണി റോസ്, ചിത്രങ്ങൾ കാണാം
കൂളിങ് ഗ്ലാസും യെല്ലോ സാരിയുമായി സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹണി റോസ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
17 വർഷങ്ങളായി മലയാള സിനിമ രംഗത്തെ സജീവ സാന്നിധ്യമാണ് താരം
മണിക്കുട്ടൻ നായകനായി എത്തിയ ബോയ് ഫ്രണ്ടിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തിയത്.
മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്ററിലാണ് ഹണി റോസ് അവസാനമായി അഭിനയിച്ചത്. ഭാമിനി/റെബേക്ക എന്നീ കഥാപാത്രങ്ങളെയാണ് മോൺസ്റ്ററിൽ ഹണി റോസ് അവതരിപ്പിച്ചത്