Honey Rose: `റേച്ചലി`ന് പാക്കപ്പ്; ചിത്രങ്ങൾ പങ്കുവെച്ച് ഹണി റോസ്
47 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തനിയ്ക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് ഹണി റോസ് പറഞ്ഞു.
റേച്ചലിന്റെ പാക്കപ്പ് ചിത്രങ്ങൾ ഹണി റോസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിൽ പ്രവർത്തിച്ച മുഴുവൻ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ഹണി റോസ് ഹൃദയംഗമമായ നന്ദി അറിയിച്ചു.
ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളില്‍ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തത്.
ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീര്‍, ചന്തു സലിംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, പൗളി വത്സൻ, രാധിക തുടങ്ങിയവരും റേച്ചലിൽ അഭിനയിക്കുന്നുണ്ട്.