Honey Water Benefits: രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളവും ഒരു സ്പൂണ്‍ തേനും, ഗുണങ്ങളേറെ
ഒരു സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കിടക്കാന്‍ പോവുന്നതിന് മുന്‍പ് കഴിക്കാം. ഏത് കുറയാത്ത വയറും കുറയുന്നതായി കാണാം. തേനില്‍ ചെറുചൂടുവെള്ളം ചേരുമ്പോള്‍ അത് ഏത് ഉരുകാത്ത കൊഴുപ്പിനേയും ഉരുക്കുന്നതിന് കാരണമാകുന്നു. അതായത് ശരീരഭാരം കുറയ്ക്കാന്‍ തേനും ഇളം ചൂടുവെള്ളവും സഹായകമാണ്.
ദഹനത്തിന് തേന്‍ ചെറു ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് സഹായകമാണ്.
എൻസൈമുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ദഹനം മെച്ചപ്പെടുത്താൻ തേനും ചെറുചൂടുള്ള വെള്ളവും സഹായിക്കും. വയറുവേദനയെ ശമിപ്പിക്കാനും മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകാനും ഇത് സഹായകമാണ്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ തേന്‍ ചെറു ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് ഉത്തമം
തേൻ ഒരു പ്രകൃതിദത്ത ആന്‍റിബയോട്ടിക്കാണ്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകളുടെ നല്ല ഉറവിടം കൂടിയാണിത്.
ചുമയ്ക്കും ജലദോഷത്തിനും ഉത്തമം
ചുമയെ തടയുന്നതിന് സഹായിയ്ക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് തേന്‍. ഇത് തൊണ്ടവേദന ശമിപ്പിക്കാനും കഫം അയവുള്ളതാക്കാനും സഹായിക്കും. പനി, ജലദോഷം, ചുമ എന്നിവയ്ക്ക് ഉത്തമ ഔഷധമാണ് തേന്‍.
നല്ല ഉറക്കത്തിന് തേന്‍
ഉറക്കം മെച്ചപ്പെടുത്താനും വിശ്രമം പ്രോത്സാഹിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും തേന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചർമ്മത്തില്‍ ഈർപ്പം നിലനിര്‍ത്തുന്നു തേൻ ചർമ്മത്തില്‍ ഈർപ്പം നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു. ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചര്‍മ്മം വരണ്ടുപോകുന്നത് തടയാനും തേന്‍ സഹായിക്കും.