Today`s Horoscope: കർക്കടകം രാശിക്കാർ ആരോ​ഗ്യം ശ്രദ്ധിക്കണം, തുലാം രാശിക്കാർക്ക് ബിസിനസിൽ ലാഭം; അറിയാം ഇന്നത്തെ രാശിഫലം

Thu, 10 Oct 2024-11:27 am,

മേടം - മേടം രാശിക്കാർക്ക് സാമ്പത്തിക കാര്യത്തിൽ ഇന്ന് അനുകൂല ദിവസമായിരിക്കും. പ്രധാനപ്പെട്ട ജോലികളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പുതിയ ജോലി തുടങ്ങാൻ പോകുകയാണെങ്കിൽ അതിനുമുമ്പ് മാതാപിതാക്കളുടെ അനുഗ്രഹം തേടുക. രാഷ്ട്രീയത്തിലുള്ളവർക്ക് ബഹുമാനവും അംഗീകാരവും ലഭിക്കും. ഒരു പുതിയ സ്ഥാനമോ പദവിയോ ലഭിക്കാൻ സാധ്യതയുണ്ട്. 

 

ഇടവം - ഇടവം രാശികൾക്ക് വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം. അപരിചിതരായ ആളുകളിൽ നിന്ന് കുറച്ച് അകലം പാലിക്കുന്നതാണ് നല്ലത്. കുടുംബത്തിനുള്ളിലെ തർക്കങ്ങൾ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. നിങ്ങളുടെ സഹോദരങ്ങളെ പിന്തുണയ്ക്കുക. നിക്ഷപങ്ങളിൽ വിജയവും ലാഭവുമുണ്ടാകും.

 

മിഥുനം - മിഥുനം രാശിക്കാർ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ക്ഷമ കാണിക്കണം. അപകടകരമായ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. കാരണം അവ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. പുരോഗതിയെ തടയുന്ന എല്ലാ തടസ്സങ്ങളും മാറും. വിദ്യാർത്ഥികൾ പഠനത്തിൽ പൂർണ ശ്രദ്ധ നൽകണം. ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കരുത്.

 

കർക്കടകം - കർക്കടകം രാശിക്കാർ ആരോ​ഗ്യപരമായി അൽപം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. പൂർവ്വിക സ്വത്തു സംബന്ധമായ കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാം. നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ സ്വാഗതം ചെയ്യപ്പെടും. 

 

ചിങ്ങം - ചിങ്ങം രാശിക്കാർ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ചില എതിരാളികൾ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം എന്നതിനാൽ ഭരണപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. എന്നിരുന്നാലും, അവയെ നേരിടാൻ നിങ്ങളുടെ ബുദ്ധിശക്തി ഉപയോഗിക്കേണ്ടതുണ്ട്.

 

കന്നി - കന്നിരാശിക്കാർക്ക് ദിവസം നല്ലതായിരിക്കും. ബിസിനസ് പങ്കാളിയുമായി ഐക്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബാംഗങ്ങൾ നിങ്ങളുടെ വാക്കുകൾക്ക് പ്രാധാന്യം നൽകും. ചെറിയ ലാഭമുണ്ടാക്കുന്ന പദ്ധതികളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. 

 

തുലാം - തുലാം രാശിക്കാർ അവരുടെ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കണം. ബിസിനസ്സിൽ, നിങ്ങൾക്ക് പ്രതീക്ഷിച്ച ലാഭം ലഭിച്ചേക്കും. എന്നാൽ ഒരു സഹപ്രവർത്തകൻ കാരണം, നിങ്ങളുടെ ജോലികളിൽ ചില തിരിച്ചടികൾ ഉണ്ടാകാം. നിങ്ങളുടെ മേലുദ്യോ​ഗസ്ഥൻ നിങ്ങൾക്ക് അധിക ഉത്തരവാദിത്തങ്ങൾ ചുമത്തിയേക്കാം. നിങ്ങളുടെ മൃദുവായ സ്വഭാവം നിങ്ങൾക്ക് ബഹുമാനം നൽകും.

 

വൃശ്ചികം - വൃശ്ചികം നാളുകാർക്ക് നിയമപരമായ പ്രശ്നവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാം. നിങ്ങളുടെ ജോലിയെക്കുറിച്ച് നിങ്ങൾക്ക് ആകുലത തോന്നിയേക്കാം. കഠിനമായ ജോലിഭാരം കാരണം, നിങ്ങൾക്ക് ക്ഷീണമോ തലവേദനയോ ടെൻഷനോ അനുഭവപ്പെടാം. കുടുംബത്തിൽ അനാവശ്യ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. 

 

ധനു - ധനു രാശിക്കാർക്ക് ഒരു മതപരമായ യാത്ര പ്ലാൻ ചെയ്യാം, അത് നിങ്ങൾക്ക് സന്തോഷം നൽകും. ജോലി സംബന്ധമായ തീരുമാനങ്ങളെടുക്കാൻ തിരക്കുകൂട്ടാതിരിക്കുക. നിങ്ങളുടെ ജീവിത പങ്കാളിക്ക് ഒരു വാഗ്ദാനവും നൽകാം. നിങ്ങളുടെ കുട്ടിക്ക് ഒരു പുതിയ ജോലി ലഭിച്ചാൽ, അത് കുടുംബാന്തരീക്ഷം സന്തോഷപ്രദമാക്കും. നിങ്ങൾ ഒരു പുതിയ വീടോ വാഹനമോ വാങ്ങാൻ പദ്ധതിയിടാൻ സാധ്യതയുണ്ട്.

 

മകരം - മകരം രാശിക്കാർക്ക് പിതാവുമായി ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം. നിങ്ങളുടെ കുട്ടികളെ അവരുടെ ഇഷ്ടപ്രകാരം ഒരു പിക്നിക്കിനും സിനിമയ്ക്കും കൊണ്ടുപോകാം. നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള പിന്തുണ ശക്തമായിരിക്കും, ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

 

കുംഭം - കുംഭം രാശിക്കാർക്ക് നാളെ ചില മാനസിക അസ്വസ്ഥതകൾ അനുഭവപ്പെടാം. കുടുംബത്തിലെ ഏതെങ്കിലും തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നത് നല്ലതാണ്, കാരണം ഇത് കുടുംബാംഗങ്ങളിൽ നിന്ന് കടുത്ത വാക്കുകൾക്ക് കാരണമാകും. ബിസിനസ്സിൽ, ജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം പ്രതീക്ഷിച്ചതിലും കുറഞ്ഞ സാമ്പത്തിക നേട്ടത്തിലേക്ക് നയിച്ചേക്കാം. 

 

മീനം - മീനം രാശിക്കാർ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണം. അശ്രദ്ധമായ വാക്കുകൾ തെറ്റിദ്ധാരണകളിലേക്ക് നയിച്ചേക്കാവുന്നതിനാൽ സംസാരിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. വീട്ടിൽ ഒരു ഉത്സവ പരിപാടിക്കുള്ള തയ്യാറെടുപ്പുകൾ ഉണ്ടായേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, നിലവിലുള്ള പ്രശ്നങ്ങളൊന്നും അവഗണിക്കരുത്.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link