Today`s Horoscope: കർക്കടകം രാശിക്കാരുടെ ബിസിനസിലെ പ്രശ്നങ്ങൾ ഒഴിയും, മീനം രാശിക്കാർ ജാ​ഗ്രത പാലിക്കുക; അറിയാം സമ്പൂർണ രാശിഫലം

Sat, 19 Oct 2024-5:53 am,

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. പുതിയ എന്തെങ്കിലും കാര്യം തുടങ്ങാൻ പദ്ധതിയിട്ടേക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും.

 

ഇടവം രാശിക്കാർക്ക് വിശ്രമമില്ലാത്ത ദിവസമായിരിക്കും ഇന്ന്. ഒരേസമയം നിരവധി ജോലികൾ വരുമ്പോൾ ഉത്കണ്ഠയുണ്ടാകാൻ ഇടയുണ്ട്. ജോലികൾ സുഗമമായും കൃത്യസമയത്തും പൂർത്തിയാക്കുന്നതിന് മേലുദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. കുടുംബത്തിലെ ആരുടെയെങ്കിലും ആരോ​ഗ്യം മോശമാകാൻ സാധ്യതയുണ്ട്. ആർക്കും കടം കൊടുക്കാതിരിക്കുക.

 

മിഥുനം രാശിക്കാർ ജോലികൾ ശ്രദ്ധയോടെ പൂർത്തിയാക്കും. ബിസിനസ്സിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം. അതിനാൽ ഏതെങ്കിലും ഡീലുകൾ നടത്തുന്നുവെങ്കിൽ അത് വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യുക. 

 

കർക്കടകം രാശിക്കാർക്ക് ഇന്ന് തൊഴിൽ അന്തരീക്ഷത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും. ബിസിനസ്സിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. മക്കളുടെ ആവശ്യപ്രകാരം പുതിയ വാഹനം വാങ്ങാം. പങ്കാളിത്ത ബിസിനസിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. 

 

ചിങ്ങം രാശിക്കാർക്ക് സന്തോഷകരമായ ദിവസമായിരിക്കും. ജോലി സംബന്ധമായി യാത്ര പോകാൻ അവസരമുണ്ടാകും. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിൽ വിജയിക്കാൻ സാധ്യതയുണ്ട്. ഒരു പുതിയ സംരംഭത്തിൽ നിങ്ങൾക്ക് താൽപ്പര്യം ഉണ്ടാകും. ഒരു ജോലിയും ചിന്തിക്കാതെ പ്രവർത്തിക്കരുത്.

 

കന്നി രാശിക്കാർക്ക്, ദിവസം സമ്മിശ്ര ഫലങ്ങൾ നൽകും. പണം കടം വാങ്ങേണ്ടി വന്നേക്കാം. വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന  തർക്കത്തൽ വിജയിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെക്കുറിച്ച് ജാഗ്രത പാലിക്കുക. മുടങ്ങിക്കിടക്കുന്ന ജോലി പൂർത്തിയാക്കിയേക്കാം.

 

തുലാം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളുള്ള ദിവസമായിരിക്കും ഇന്ന്. സ്വത്ത് സംബന്ധിച്ച് കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടാകാം. മുടങ്ങിക്കിടക്കുന്ന ജോലി പൂർത്തിയാക്കിയേക്കാം. ജോലി സംബന്ധമായി പെട്ടെന്ന് ഒരു യാത്ര നടത്തേണ്ടതായി വന്നേക്കാം. നിങ്ങളുടെ ജീവിതപങ്കാളിയുടെ പൂർണ പിന്തുണയുണ്ടാകും. 

 

വൃശ്ചിക രാശിക്കാർക്ക് തിരക്കേറിയ ദിവസമായിരിക്കും ഇന്ന്. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. കുടുംബപ്രശ്നങ്ങൾ ഉടലെടുക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്യുക. കരിയർ പുരോഗതിയിലെ തടസ്സങ്ങൾ നീങ്ങും. 

 

ധനു രാശിക്കാർക്ക്, ആത്മീയ പ്രവർത്തനങ്ങളിലൂടെ പേര് സമ്പാദിക്കാൻ സാധിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് കാര്യമായ ലാഭം നേടാൻ കഴിയും. കുടുംബ പ്രശ്നങ്ങളിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വരും. മുടങ്ങിക്കിടന്ന ജോലി പൂർത്തിയാക്കിയേക്കാം. ചെറുതും എന്നാൽ അനുകൂലവുമായ ബിസിനസ്സ് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. 

 

മകരം രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കാം. മുടങ്ങിക്കിടക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. ബിസിനസ് വിട്ടുവീഴ്ചകൾ ഒഴിവാക്കുക. നിലവിലുള്ള ഏത് നിയമയുദ്ധത്തിലും നിങ്ങൾ വിജയിക്കാൻ സാധ്യതയുണ്ട്, എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം, കാരണം എതിരാളികൾ അവരുടെ ജോലിയെ ദുർബലപ്പെടുത്താൻ ശ്രമിക്കും.

 

കുംഭം രാശിക്കാർക്ക് ഇന്ന് സമ്മിശ്രഫലമായിരിക്കും. പരിചയമില്ലാത്ത ചിലരെ നിങ്ങൾ കണ്ടുമുട്ടിയേക്കാം. ഏത് വലിയ തീരുമാനങ്ങളും ശ്രദ്ധാപൂർവ്വം ആലോചിച്ച് വേണം എടുക്കാൻ. കുടുംബത്തിൽ അനാവശ്യ തർക്കങ്ങൾ ഉണ്ടാകാം, ഇത് നിങ്ങളുടെ സമ്മർദ്ദം വർദ്ധിപ്പിക്കും.

 

മീനം രാശിക്കാർ കടം വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകാം. എല്ലാ ജോലികളിലും ജാഗ്രതയോടെ മുന്നോട്ട് പോകുക. പങ്കാളിയുമായി ചില പ്രശനങ്ങൾ ഉണ്ടായേക്കാം. കരിയറിൽ തടസ്സങ്ങൾ ഉണ്ടാകാം,

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link