Todays Horoscope: മേട രാശിക്കാർക്ക് ആശങ്ക ഏറും, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ പല തരത്തിലായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് ആശങ്ക ഏറും, ഇടവ രാശിക്കാർ വരുമാനത്തിനനുസരിച്ചു ചെലവാക്കുക,
ചിങ്ങ രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, കന്നി രാശിക്കാർ ഊർജ്ജസ്വലരായിരിക്കും, ധനു രാശിക്കാർക്ക് പുരോഗതിയുടെ പുതിയ പാതകൾ തെളിയും, മകര രാശിക്കാർ സമ്മിശ്ര ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് ആശങ്ക ഏറും. സർക്കാർ പദ്ധതികളുടെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കും, നിങ്ങളുടെ കുട്ടിക്ക് ഒരു പുതിയ ജോലി ലഭിച്ചേക്കാം, ഏതെങ്കിലും ജോലി പൂർത്തിയാക്കുന്നതിൽ നിങ്ങൾക്ക് പ്രശ്നം നേരിടുകയാണെങ്കിൽ അത് മാറികിട്ടും, ചില തെറ്റുകൾ നിങ്ങളുടെ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയേക്കാം അതിന് അവരോട് മാപ്പ് പറയേണ്ടിവരും. ജോലിസ്ഥലത്ത് ആരെങ്കിലും നിങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചേക്കാം അതിനാൽ ശ്രദ്ധിക്കുക.
ഇടവം (Taurus): ഇന്നിവർക്ക് വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനുള്ള ദിവസം. ചെലവുകൾ വർദ്ധിക്കും പക്ഷെ വരുമാനത്തിൽ പൂർണ്ണ ശ്രദ്ധ നൽകുക, ചില ജോലികൾ തടസ്സപ്പെട്ടേക്കാം, ബിസിനസിൽ ആരെയും പങ്കാളിയാക്കരുത്, ജോലിസ്ഥലത്തുള്ള ആരുമായും നിങ്ങളുടെ ചിന്തകൾ പങ്കിടുന്നത് ഒഴിവാകുക.
മിഥുനം (Gemini): ഇന്നിവർക്ക് സന്തോഷകരമായ ദിവസം. പങ്കാളിയിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും, ചില പുതിയ ജോലികളിൽ നിങ്ങൾക്ക് താൽപ്പര്യം ഉണ്ടാകും, ഒരു കുടുംബാംഗത്തിൽ നിന്ന് നിങ്ങൾക്ക് ഒരു സർപ്രൈസ് സമ്മാനം ലഭിച്ചേക്കാം, വളരെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കാണും. ജോലിയിൽ പൂർണ്ണ ശ്രദ്ധ നൽകുക.
കർക്കടകം (Cancer): ഇന്നിവർക്ക് സമ്മിശ്ര ദിനം. ഏതെങ്കിലും ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ അത് പൂർത്തിയാക്കും, ജോലിയിലെ തടസ്സങ്ങൾ പ്രശ്നങ്ങൾ വർദ്ധിക്കും, ഏത് ഇടപാടും വളരെ ശ്രദ്ധാപൂർവ്വം ചെയ്യുക. കുടുംബ ബന്ധങ്ങളിൽ വൈരുദ്ധ്യം വർദ്ധിക്കും.
ചിങ്ങം (Leo): ഇന്നിവർക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യാനുള്ള ദിവസമായിരിക്കും, ജോലിയിൽ പൂർണ്ണ ശ്രദ്ധ നൽകുക, ബിസിനസ്സിൽ ചില വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും അത് നിങ്ങൾക്ക് നേട്ടങ്ങൾ നൽകും.
കന്നി (Virgo): എന്നിവർക്ക് ഊർജ്ജസ്വലമായ ദിവസമായിരിക്കും, ഊർജ്ജം ശരിയായ പ്രവൃത്തികളിൽ ഉപയോഗിക്കുക, നിങ്ങളുടെ കുട്ടിയുടെ പുരോഗമനം നിങ്ങൾക്ക് സന്തോഷം നൽകും, മനോവീര്യം ഉയർന്ന നിലയിലായിരിക്കും. കുടുംബപ്രശ്നങ്ങൾ നിങ്ങളെ അലട്ടും.
തുലാം (Libra): ഇന്നിവർ ആലോചിച്ചു മാത്രം പ്രവർത്തിക്കുക, വാഗ്ദാനം നൽകിയത് നിറവേറ്റാൻ കഴിയില്ല. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർ പൂർണ ശ്രദ്ധ ചെലുത്തുക.
വൃശ്ചികം (Scorpio): ഇന്നിവർക്ക് സന്തോഷകരമായ ദിവസം. കുടുംബ പ്രശ്നങ്ങളിൽ പൂർണ്ണ ശ്രദ്ധ നൽകുക, ജോലിസ്ഥലത്ത് ചില പ്രധാന വിവരങ്ങൾ ചോർന്നേക്കാം അത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും, സ്വത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമപരമായ കാര്യങ്ങൾ ദീർഘകാലം നിങ്ങളെ അലട്ടിയിരുന്നെങ്കിൽ അതിൽ നിന്നും ആശ്വാസം ലഭിക്കും.
ധനു (Sagittarius): ഇന്നിവർക്ക് സമ്മിശ്ര ദിനം. ചില പുതിയ ജോലികളിൽ നിങ്ങൾക്ക് താൽപ്പര്യം വർധിച്ചേക്കാം, അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വന്നേക്കാം. വീട്ടിൽ പുതിയ വാഹനം വാങ്ങും, കടം വാങ്ങരുത്.
മകരം (Capricorn): ഇന്നിവർക്ക് പുരോഗതിയുടെ പുതിയ പാതകൾ തുറക്കും, പുതിയ സ്വത്ത് സമ്പാദിക്കാം. ഏത് ജോലിയിലും വിജയം ലഭിക്കും, സർക്കാർ ടെൻഡറുകൾ ലഭിക്കാൻ സാധ്യത.
കുംഭം (Aquarius): ഇന്നിവർക്ക് രസകരമായ ഒരു ദിവസമായിരിക്കും. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങളുടെ ഇമേജ് വർദ്ധിക്കും. ആളുകളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ജനപിന്തുണ വർദ്ധിക്കും. ശാരീരിക പ്രശ്നങ്ങൾ അമ്മയെ ഏറെ നാളായി അലട്ടുന്നുണ്ടെങ്കിൽ അതും മാറാം.
മീനം (Pisces): ഇന്നിവർക്ക് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ജോലിയിൽ ചില പുതിയ തടസ്സങ്ങൾ ഉണ്ടാകാം, ചില വിഷയങ്ങളിൽ നിങ്ങളുടെ കുട്ടികൾ അസ്വസ്ഥരാകാൻ സാധ്യത, ഏതൊരു പുതിയ ജോലിയും ആലോചിച്ച് തുടങ്ങുക, യാത്രാവേളയിൽ ചില പ്രധാന വിവരങ്ങൾ ലഭിക്കും, ബിസിനസ്സിൽ അൽപം ശ്രദ്ധിക്കുക. തിടുക്കത്തിൽ എന്തെങ്കിലും തീരുമാനമെടുത്താൽ അത് നിങ്ങൾക്ക് ദോഷം ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)