Todays Horoscope: മേട രാശിക്കാർക്ക് ബുദ്ധിമുട്ടേറും, ഇടവ രാശിക്കാർക്ക് ജോലി സ്ഥലത്ത് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today 01 October 2024: ഇന്ന് മേട രാശിക്കാർക്ക് ബുദ്ധിമുട്ടേറും. മിഥുന രാശിക്കാർക്ക് ചെലവ് കൂടും,
ഇടവ രാശിക്കാർക്ക് ജോലി സ്ഥലത്ത് നല്ല ദിനം, ധനു രാശിക്കാർക്ക് അനുകൂല ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് ബുദ്ധിമുട്ടേറും. പുതിയ ശത്രു ഉണ്ടാകും, ജോലിയിൽ കൃത്യത കൊണ്ടുവരും, ഒരു പുതിയ വീട് വാങ്ങാൻ ലോൺ എടുക്കേണ്ടി വരും, ബിസിനസുകാർ ഒന്ന് ആലോചിച്ചു മാത്രം മുന്നോട്ട് പോകുക.
ഇടവം (Taurus): ഇന്ന് ജോലിയുള്ളവർക്ക് നല്ലദിനം, ബോസിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, ബിസിനസുകാർക്ക് ലാഭം, ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നവർക്ക് കുറച്ചുകൂടി ഊർജ്വസ്വലരായി പ്രവർത്തിക്കണം.
മിഥുനം (Gemini): ഇന്നിവർക്ക് ചെലവ് കൂടും. നിക്ഷേപങ്ങൾ ആലോചിച്ചു മാത്രം ചെയ്യുക, ജോലി സ്ഥലത്ത് ടീമായി പ്രവർത്തിക്കാൻ അവസരം ലഭിക്കും, ബിസിനസിൽ വലിയ നിക്ഷേപം ഇന്നരുത്.
കർക്കടകം (Cancer): ഇന്നിവർക്ക് മറ്റു ദിനങ്ങളേക്കാൾ നല്ലതായിരിക്കും. മനസിലെ ആഗ്രഹങ്ങൾ നടക്കും, ചെലവുകൾ ഒന്ന് ശ്രദ്ധിക്കുക, വിദ്യാർത്ഥികളുടെ മനസ് അസ്വസ്ഥമായിരിക്കും.
ചിങ്ങം (Leo): ഇന്നിവർക്ക് ആലോചിച്ചു മാത്രം തീരുമാനം എടുക്കുക, സന്താനങ്ങൾക്ക് ജോലിക്കായുള്ള പരീക്ഷകളിൽ പങ്കെടുക്കാൻ അവസരം, ഒരു തീരുമാനവും എടുപിടിന്നും പറഞ്ഞ് എടുക്കരുത്.
കന്നി (Virgo): ഇന്നിവർക്ക് ലഭനേട്ടങ്ങളുടെ ദിനം, കടുംബക്കാരുടെ സാമീപ്യം നിങ്ങൾക്ക് വലിയ ആശ്വാസം നൽകും, മാതാപിതാക്കളുടെ ആശീർവാദം നിങ്ങൾക്കുണ്ടാകും, ആകസ്മിക ധനനേട്ടം ഉണ്ടാകും.
തുലാം (Libra): ഇന്നിവരുടെ സുഖസൗകര്യങ്ങൾ വർധിക്കും, സമൂഹത്തിൽ ആദരവ് വർധിക്കും, രാഷ്ട്രീയക്കാർ ഒന്നിനൊന്ന് ശ്രദ്ധിക്കുക, ജോലിസ്ഥലത്ത് ഇന്ന് അത്ര നല്ല ദിനമല്ല.
വൃശ്ചികം (Scorpio): ഇന്നിവർക്ക് പുരോഗതിയുടെ ദിനം, പുതിയ കാര്യങ്ങൾക്ക് തുടക്കമിടും, സുഖസൗകര്യങ്ങൾ വർധിക്കും, കുടുംബത്തിൽ സന്തോഷം നിറയും, ജോലിയിലെ പ്രശ്നങ്ങൾ മാറും.
ധനു (Sagittarius): ഇന്നിവർക്ക് അനുകൂല ദിനം, ജോലിയിൽ സമ്മർദ്ദം ഏറും, ജോലിസ്ഥലത്ത് സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണയുണ്ടാകും, വരുമാനം വർധിക്കും, ധനനേട്ടത്തിന് സാധ്യത.
മകരം (Capricorn): ഇന്നിവർക്ക് സമ്മിശ്ര ദിനം, ജോലി സ്ഥലത്ത് നിങ്ങളുടെ പ്രവർത്തിയിൽ അഭിനന്ദനം ലഭിക്കും, വിവാഹ ജീവിതം സന്തോഷപൂർണ്ണമാകും.
കുംഭം (Aquarius): ഇന്നിവർക്ക് സമ്മിശ്രദിനം, കാര്യങ്ങൾ ആലോചിച്ചു മാത്രം ചെയ്യുക, പ്രണയത്തെ ഉള്ളിൽ കൊണ്ട് നടക്കുന്നവർക്ക് ഇന്ന് തുറന്നു പറയാൻ അവസരം ലഭിക്കും, ജോലി സ്ഥലത്തെ പ്രശ്നങ്ങൾ മാറും.
മീനം (Pisces): ഇന്നിവർക്കും അത്ര നല്ലതല്ല. ജോലി കൂടും, അപ്രതീക്ഷിതമായി വലിയൊരു പണി കിട്ടും, കുടുംബത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക, ഭക്ഷണ നിയന്ത്രണം, കുട്ടികളുടെ കാര്യത്തിൽ ഇന്ന് നല്ലൊരു തീരുമാനം എടുക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)