Todays Horoscope: മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, മിഥുന രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today 08 October 2024: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, ഇടവ രാശിക്കാർ ദൂരയാത്രയ്ക്ക് സാധ്യത, മിഥുന രാശിക്കാർക്ക് ചെലവേറും,

കർക്കടക രാശിക്കാർക്ക് ആഗ്രഹ സാഫല്യത്തിന്റെ ദിനം, ചിങ്ങ രാശിക്കാർ അനാവശ്യ ചിന്തകൾ അവസാനിപ്പിക്കണം, തുലാം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർക്ക് കർമ്മ രംഗത്ത് ഉയർച്ച, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം, രാഷ്ട്രീയക്കാർക്ക് നല്ല ദിനം, പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കാൻ യോഗം.
ഇടവം (Taurus): ഇന്നിവർക്ക് നല്ല ദിനം, ഉന്നത വ്യക്തികളുമായി അടുത്തിടപഴകാൻ സമയം ലഭിക്കും, ദൂരയാത്രക്ക് സാധ്യത, വിദേശത്തു ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
മിഥുനം (Gemini): ഇന്നിവർക്ക് ചെലവേറും, സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു വേണം അല്ലെങ്കിൽ പണിപാളും, മനഃസന്തോഷം ലഭിക്കും.
കർക്കടകം (Cancer): ഇന്നിവർക്ക് ആഗ്രഹ സാഫല്യത്തിന്റെ ദിനം, ഉദ്യോഗാർത്ഥികൾക്ക് ജോലി, വിദ്യാർത്ഥികൾക്ക് അനുകൂല സമയം, വിവാഹം നടക്കും, ബിസിനസ് പ്ലാനുകൾ ഭംഗിയായി നടക്കും.
ചിങ്ങം (Leo): ഇന്നിവർ അനാവശ്യ ചിന്തകൾ ഒഴിവാക്കുക, സാമ്പത്തികമായും നല്ല ദിനം, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ തീർക്കാൻ കഴിയും, ധനനേട്ടം, ഉണ്ടാകും, വിദ്യാർത്ഥികൾക്ക് നല്ല ദിനം.
കന്നി (Virgo): ഇന്നിവർക്ക് എല്ലാ കാര്യത്തിലും വിജയം, സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിക്കണം, കർമ്മ രംഗത്ത് പുരോഗതി, കുടുംബ ജീവിതം സന്തോഷപൂർണമാകും.
തുലാം (Libra): ഇന്നിവർക്ക് അലസത കൂടും, ആരോഗ്യം ശ്രദ്ധിക്കണം ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത, ചെലവ് കൂടും, ആത്മവിശ്വാസം കുറയും
വൃശ്ചികം (Scorpio): കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിനം, മനസമാധാനം നഷ്ടപ്പെടാൻ സാധ്യത, സാമ്പത്തിക നേട്ടം ഉണ്ടാകും, മുൻകോപം നിയന്ത്രിക്കുക.
ധനു (Sagittarius): ചെലവുകൾ വർധിക്കും, ധനനസ്ഥത്തിന് സാധ്യത, ജോലിഭാരം വർധിക്കും, ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് നല്ല ദിനം
മകരം (Capricorn): ഇന്നിവർക്ക് തടസങ്ങളുടെ ദിനം, വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസം നേരിടും, ജോലിഭാരം ക്ലേശം നൽകും.
കുംഭം (Aquarius): ദാമ്പത്യ ജീവിതം മെച്ചപ്പെടും,പുതിയ വീട്ടിലേക്ക് മാറാൻ ഇത് നല്ല സമയം, സാമ്പത്തിക നേട്ടം ഉണ്ടാകും.
മീനം (Pisces): മാതാപിതാക്കളുടെ സഹായം ലഭിക്കും, വേണ്ടപ്പെട്ടവരുടെ വേർപാട് ദുഃഖം നൽകും, ജോലിസ്ഥലത്ത് ശോഭിക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)