Todays Horoscope: വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദമേറും, ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്‍തമായിരിക്കും., കർക്കടക രാശിക്കാർക്ക് ഔരോഗതിയുണ്ടാകും, ചിങ്ങ രാശിക്കാർ ധൈര്യത്തോടെ ഇരിക്കുക
തുലാം രാശിക്കാർക്ക് ഇന്ന് ഭാഗ്യ ദിനം, വ്യശ്ചിക രാശിക്കാർക്ക് സമ്മർദ്ദമേറും, ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് ചെലവേറും,സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കുക, സർക്കാർ ജോലിയുള്ളവർക്ക് നേട്ടം, ജോലിയിൽ തിടുക്കം അരുത്, നന്നായി ആലോചിച്ചു മാത്രം ഒരോ പണിയും ചെയ്യുക.
ഇടവം (Taurus): വളരെ കാലമായി പൂർത്തിയാകാത്ത ജോലികൾ എന്നിവർ തീർക്കും, ബിസിനസിൽ കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കും, കളഞ്ഞുപോയ വസ്തു തിരികെ ലഭിക്കും, ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം (Gemini): ഇന്നിവർ അലസത വെടിഞ്ഞു മുന്നോട്ട് പോകുക, സുഖസൗകര്യങ്ങൾ വർധിക്കും, സ്നേഹവും സഹകരണവും വർധിക്കും, നഷ്ടപെട്ട വസ്തു തിരികെ ലഭിക്കും, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിസാരമായി കാണരുത്.
കർക്കടകം (Cancer): ഇന്നിവർക്ക് ഉന്നതി ലഭിക്കുന്ന ദിനം, ടെൻഷൻ മാറും, ജോലിസ്ഥലത്ത് സ്ത്രീജനങ്ങളുമായി ഒരു അകലം സൂക്ഷിക്കുക, കൊടുക്കൽ വാങ്ങൽ സൂക്ഷിച്ചു വേണം, ജീവിത പങ്കാളിയുമായി ഷോപ്പിംഗിന് പോകാൻ യോഗം. കുടുംബ പ്രശ്നങ്ങൾ തീർക്കും.
ചിങ്ങം (Leo): ഏത് പ്രതികൂല സാഹചര്യങ്ങളിലും ക്ഷമയോടെ നേരിടുക, വിദേശത്ത് നിന്ന് വ്യാപാരം നടത്തുന്നവർ ജാഗ്രത പാലിക്കുക, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നവർ സൂക്ഷിക്കുക, ഒരു പഴയ സുഹൃത്തിനെ കാണും, വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ ശ്രദ്ധിക്കുക, സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും.
കന്നി (Virgo): ഇന്നിവർക്ക് അനുകൂല ദിനം, വിവരവും വിവേകവും ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്യും, ബുദ്ധിമുട്ടുകൾ മാറിക്കിട്ടും, ബഹുമാനവും ആദായവും വർധിക്കും, ദാനധർമ്മങ്ങൾ നടത്തും, വ്യാപാരത്തിൽ നേട്ടങ്ങളുടെ ദിനം.
തുലാം (Libra): ഇന്നിവർക്ക് ഭാഗ്യനേട്ടങ്ങളുടെ ദിനം, പദവികൾ വർധിക്കും, ഒരു പണിയിലും ധൃതി പാടില്ല, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, സഹോദരങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും, ബഹുമാനവും ആദരവും വർധിക്കും, യാത്ര പോകാൻ സാധ്യത, ധനനേട്ടം ഉണ്ടാകും.
വൃശ്ചികം (Scorpio): ഇന്നിവർക്ക് ടെൻഷൻ ഏറും, ആരുടേയും വാക്കുകൾ വിശ്വസിക്കരുത്, പഴയ ഒരു സുഹൃത്തിനെ കാണും അത് സന്തോഷം നൽകും, സർക്കാർ ജോലി നോക്കുന്നവർക്ക് അത് ലഭിക്കാൻ സാധ്യത.
ധനു (Sagittarius): ഇന്നിവർ ആരോഗ്യം ശ്രദ്ധിക്കുക, ജോലിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് നല്ലത്, കുടുംബത്തിലെ ചില വ്യക്തികളുടെ പെരുമാറ്റം ദുഃഖം നൽകും, സുഖസൗകര്യങ്ങൾ ശ്രദ്ധിക്കുക, സർക്കാർ ജോലിക്കാർ ശ്രദ്ധിക്കുക.
മകരം (Capricorn): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, വളരെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യങ്ങൾ നടക്കും, ലഭനേട്ടങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക, പങ്കാളിയുമായുള്ള പ്രശ്നങ്ങൾ തീരും.
കുംഭം (Aquarius): ഇന്നിവർക്ക് അനുകൂല ദിനം, യാത്ര ചെയ്യാൻ സാധ്യത, ജോലിസ്ഥലത്ത് അപരിചിതരെ വിശ്വസിക്കരുത്, സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കും, പരോപകാരം പ്രവർത്തികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും അത് ഇവർക്ക് പ്രശസ്തി നൽകും, ധനനേട്ടങ്ങളുടെ ദിനം.
മീനം (Pisces): ഇന്നിവർക്ക് പ്രശസ്തി നൽകുന്ന ദിനം, സാമ്പത്തികം മുന്നേറും, ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും, കടം വാങ്ങിയ പണം തിരികെ നൽകും, ബിസിനസിൽ നേട്ടം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)