Aadhaar Card എത്രവട്ടം ഉപയോഗിച്ചു? എന്തിനൊക്കെ? നിങ്ങളറിയേണ്ടതെല്ലാം
ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു.
ബാങ്ക് ഇടപാടുകൾക്ക് ആധാർ നിർ ബന്ധമാക്കി കഴിഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്. എന്നാൽ ഒാൺലൈൻ കുറ്റകൃത്യങ്ങളുടെ വർധന ആധാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു
യു.ഐ.ഡി.ഐയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിങ്ങളുടെ ആധാർ കാർഡ് എത്രവട്ടം പണമിടപാടുകൾക്ക് ഉപയോഗിച്ചെന്ന് കണ്ടെത്താം.
വെബ്സൈറ്റിലെത്തി,മൈ ആധാർ ക്ലിക്ക് ചെയ്യുക,ആധാർ ഒതന്റിക്കേഷൻ ഹിസ്റ്ററിയിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പറും ക്യാപ്ചയും ക്ലിക്ക് ചെയ്യുക. ഒ.ടി.പി മൊബൈൽ നമ്പരിലേക്ക് എത്തും ഇത് എന്റർ ചെയ്യുക.തുടർന്ന് നിർദ്ദേശങ്ങൾ പിന്തുടരുക