Aadhaar Card Loan: രണ്ട് ലക്ഷം രൂപ അടിയന്തരമായി വായ്പ വേണോ? ആധാർ കാർഡ് മതി, അറിയാം...

Thu, 30 Jan 2025-3:21 pm,
Loan On Aadhaar Card

പല ധനകാര്യ സ്ഥാപനങ്ങളും ഫിൻടെക് പ്ലാറ്റ്‌ഫോമുകളും ഇപ്പോൾ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി വെരിഫിക്കേഷനിലൂടെ വ്യക്തിഗത വായ്പകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Personal Loan

അപ്രതീക്ഷിത ചെലവുകൾ കൈകാര്യം ചെയ്യാൻ ഉടനടി ഫണ്ട് ആവശ്യമുള്ള വ്യക്തികൾക്ക് അനുയോജ്യമായ ഒന്നാണ് പേഴ്‌സണൽ ലോൺ

എല്ലാ ഇന്ത്യൻ പൗരന്മാർക്കും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പാൻ കാർഡ് ഉണ്ടാക്കുന്നതിനും പൊതു-സ്വകാര്യ മേഖലകളിൽ തൊഴിൽ ഉറപ്പാക്കുന്നതിനും ആവശ്യമായ ഒരു പ്രധാന  രേഖയാണ് ആധാർ കാർഡ്

ആധാർ കാർഡിൽ ഒരു 12 അക്ക യൂണീക്ക് ഐഡൻ്റിറ്റി നമ്പറുണ്ട്. ആധാർ നിങ്ങളെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നൽകുന്ന ഒരു സുപ്രധാന രേഖയാണ്. സർക്കാർ പ്രോഗ്രാമുകൾ, ബാങ്കിംഗ് സേവനങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആക്സസ് ചെയ്യാൻ ആധാറിലൂടെ സാധിക്കും

പല ധനകാര്യ സ്ഥാപനങ്ങളും ഫിൻടെക് പ്ലാറ്റ്‌ഫോമുകളും ഇപ്പോൾ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി വെരിഫിക്കേഷനിലൂടെ വ്യക്തിഗത വായ്പകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.  ഇത് അടിയന്തര സാഹചര്യങ്ങൾക്കോ ​​വിദ്യാഭ്യാസത്തിനോ വ്യക്തിഗത ആവശ്യങ്ങൾക്കോ ​​ഉള്ള ഫണ്ടുകൾക്കായി ഉപകരിക്കും. ഇതുവഴി 2 ലക്ഷം രൂപ വരെ നിങ്ങൾക്ക് പെട്ടെന്ന് വായ്പ ലഭിക്കും

ഐഡൻ്റിറ്റിക്കും വിലാസത്തിനുമുള്ള നിർണായക രേഖയായി ആധാർ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തടസ്സമില്ലാതെ പണം ട്രാൻസ്ഫർ ചെയ്യും

10 ലക്ഷം രൂപ വരെ വായ്പ ആവശ്യമുള്ളവർക്ക്, ആധാർ കാർഡ് ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ വായ്പ ലഭിക്കും.  അതുകൊണ്ടുതന്നെ അടിയന്തര ആവശ്യങ്ങൾക്ക് ഇതൊരു മികച്ച ഓപ്‌ഷൻ ആണ്

ആധാർ കാർഡ് ഉപയോഗിച്ച് 10 ലക്ഷം വരെയുള്ള  സുരക്ഷിതമായ വായ്പ എങ്ങനെ പെട്ടെന്ന് ലഭിക്കുമെന്ന് നോക്കാം

ആധാർ കാർഡ് അധിഷ്‌ഠിത വായ്പകൾക്ക് ഈട് ആവശ്യമില്ല, ഇൻകം പ്രൂഫ്, അഡ്രസ് പ്രൂഫ്, ഐഡൻ്റിറ്റി പ്രൂഫ് എന്നിങ്ങനെ ഒന്നിലധികം രേഖകളുടെ ആവശ്യം ഒഴിവാക്കി ഡോക്യുമെൻ്റേഷൻ പ്രക്രിയ ലളിതമാക്കാൻ ഇതിലൂടെ കഴിയും. ഏറ്റവും ലളിതമായ നടപടിക്രമങ്ങളും കുറഞ്ഞ രേഖകളുമാണ് ഈ വായ്പയുടെ പ്രത്യേകത

ഈ വായ്‌പ ലഭിക്കാൻ വേണ്ടത് നിങ്ങളുടെ ആധാർ-പാൻ കാർഡ്, കഴിഞ്ഞ 3 മുതൽ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ, നിങ്ങൾ ശമ്പളമുള്ള വ്യക്തിയാണെങ്കിൽ വരുമാനത്തിൻ്റെ തെളിവ് എന്നിവ ആവശ്യമാണ്.  ഇനി നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ ആദായ നികുതി റിട്ടേൺ (ITR) രേഖകൾ എന്നിവ വേണം.

ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ തിരഞ്ഞെടുക്കുക.  ശേഷം വായ്പയ്ക്കായി സമീപിക്കുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് സന്ദർശിക്കുക. ശേഷം അതിൽ സൈൻ അപ്പ് ചെയ്യുക.  ലോൺ യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ലോണിന് അപേക്ഷിക്കണം

നിങ്ങളുടെ വ്യക്തീപരമായ വിവരങ്ങളും മേൽവിലാസവും വ്യക്തമാക്കുന്നതിനായി ആധാർ കാർഡ് അപ്‌ലോഡ് ചെയ്യുക ശേഷം  പാൻ കാർഡ്, വരുമാന തെളിവുകൾ എന്നിവ ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

നിങ്ങളുടെ മൊബൈലിലേക്ക് OTP അയക്കും അതിനാൽ ആധാർ കാർഡ് നിങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ശേഷം അപേക്ഷ സമർപ്പിക്കുക.  അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ വായ്പ നൽകുന്നവർ ഡോക്യുമെൻ്റുകൾ അവലോകനം ചെയ്യും. ലോൺ നൽകാൻ നിങ്ങൾ യോഗ്യരാണെങ്കിൽ ലോൺ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും, സാധാരണ 24 മുതൽ 48 മണിക്കൂർ സമയമാണ് ഇതിനായി എടുക്കുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link