Aadhaar Card നിങ്ങൾ എവിടെയൊക്കെ എത്ര പ്രാവശ്യം ഉപയോഗിച്ചെന്നറിയാണോ?
ആധാർ കാർഡ് ഇപ്പോൾ വളരെ പ്രധാനമാണ്. ബയോമെട്രിക്, നമ്മുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് എല്ലാം തന്നെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന സമയത്ത് ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന സംശയം പലർക്കും ഉണ്ട്. എന്നാൽ UIDAI യുടെ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ആധാർ കാർഡ് എവിടെയൊക്കെ എത്രപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയും.
UIDAI യുടെ വെബ്സൈറ്റായ uidai.gov.in സന്ദർശിക്കുക. അവിടെ മൈ ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ആധാർ ഓതെന്റിക്കേഷൻ ഹിസ്റ്ററി എന്നൊരു പുതിയ വിഭാഗം തുറക്കും.
ആധാർ ഓതെന്റിക്കേഷൻ ഹിസ്റ്ററിയിൽ നിങ്ങളുടെ ആധാർ നമ്പറും തന്നിരിക്കുന്ന ക്യാപ്ച്ചയും കൊടുക്കുമ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി വരും.
നിങ്ങൾ നിങ്ങൾക്ക് ലഭിക്കുന്ന OTP കൊടുത്തിന് ശേഷം ഓതെന്റിക്കേഷൻ ടൈപ്പ്, ഡാറ്റ റേഞ്ച് എന്നീ രണ്ട് കാര്യങ്ങൾ തിരഞ്ഞെടുക്കണം. അത് കൂടി നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ ആധാറിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും.