തടികുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ തടി കുറയ്ക്കാം
ഒരു നേരം ആപ്പിൾ കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ആപ്പിൾ കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ഫൈബർ ലഭിക്കും. ആപ്പിളിലെ ആൻസോളിക് ആസിഡ് തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പാലിൽ കുതിർത്തും പാലിൽ അരച്ചുചേർത്തും ബദാം കഴിക്കാം.
ഫൈബർ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് ഓട്സ്. ഓട്സ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ഭക്ഷണത്തിൽ കുരുമുളക് ചേർക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. മുളക് പൊടി ഉപയോഗിക്കുന്നതിന് പകരം ഭക്ഷണത്തിൽ കുരുമുളക് പൊടി ഉപയോഗിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് മാതളം. ശരീരത്തിൽ നിന്ന് അനാവശ്യ കൊഴുപ്പിനെ നീക്കം ചെയ്യും. ശരീരത്തിൽ രക്തം ഉണ്ടാകുന്നതിനും മാതളം സഹായിക്കുന്നു.