Hair Fall: മുടി കൊഴിച്ചിൽ മാറുന്നില്ലേ? വിറ്റാമിൻ ഇ സമ്പുഷ്ടമായ ഈ പഴങ്ങൾ കഴിച്ചു നോക്കൂ
മഴക്കാലത്ത് മുടി കൊഴിച്ചിൽ സാധാരണമാണ്. എന്നാൽ, അമിതമായി മുടി കൊഴിയുന്നത് തടയാൻ പരിഹാര മാർഗങ്ങൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.
മാമ്പഴം നിരവധി പോഷകഗുണങ്ങളുള്ളതാണ്. ഇവ പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ഇവയിൽ വിറ്റാമിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ മറ്റൊരു ഫലമാണ് കിവി. മറ്റ് ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് കിവി.
വിറ്റാമിൻ ഇ മുടിയുടെയും ചർമ്മത്തിൻറെയും ആരോഗ്യത്തിന് പ്രധാനമാണ്. ക്രാൻബെറി വിറ്റാമിൻ ഇ സമ്പുഷ്ടമാണ്. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു.
ബ്ലാക്ക്ബെറി വിറ്റാമിൻ ഇ സമ്പുഷ്ടമാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)