WhatsApp: Delete ചെയ്‌ത മെസ്സേജുകൾ എങ്ങനെ വായിക്കാം?
പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഇപ്പോൾ വാട്ട്സ്ആപ്പിന്റെ ജനപ്രീതി കുറഞ്ഞിരിക്കുകയാണ്, ഉപഭോക്താക്കൾ പലരും സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാൻ ആരംഭിച്ച് കഴിഞ്ഞു. അതേസമയം ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട വാട്ട്സ്ആപ്പിന്റെ ചില ഫീച്ചറുകളിൽ ഒന്നാണ് മെസ്സേജ് ഡിലീറ്റ് ചെയ്യാമെന്നത്. എന്നാൽ നിങ്ങൾക്ക് ഡിലീറ്റ് ചെയ്‌ത മെസ്സേജുകൾ വായിക്കാണോ? അതിനായി ഈ സൂത്രം ഉപയോഗിക്കൂ.
ആദ്യം പ്ലൈസ്റ്റോറിൽ നിന്ന് WhatsRemoved+ ആപ്പ് ഡൌൺലോഡ് ചെയ്യുക. ഇത് ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ലഭിക്കൂ,
ആപ്പിന്റെ സെറ്റിങ്സിൽ പോയ ശേഷം ആവശ്യമായ "Permissions" നൽകുക. അത് കഴിഞ്ഞ് ഏത് ആപ്പിന്റെ നോട്ടിഫിക്കേഷൻ ആണോ സേവ് ചെയ്യേണ്ടത്, ആ ആപ്പ് സെലക്ട് ചെയ്യുക. നിങ്ങൾ വാട്ട്സ്ആപ്പിന്റെ നോട്ടിഫിക്കേഷൻസ് ആണ് സെലക്ട് ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ അത് സെലക്ട് ചെയ്ത ശേഷം സേവ് ചെയ്യുക.
അപ്പോൾ ലഭിക്കുന്ന സ്‌ക്രീനിൽ yes കൊടുത്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ആ ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയും ഡിലീറ്റ് ചെയ്യുന്ന WhatsApp മെസ്സേജുകൾ വായിക്കാൻ സാധിക്കുകയും ചെയ്യും.
WhatsRemoved+ ആപ്പിൽ Ads ഒരുപാട് വരാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇത് ഒഴിവാക്കണം എന്നുണ്ടെങ്കിൽ 10 രൂപ അടയ്‌ക്കേണ്ടതായി വരും