Shani Gochar: 2025 വരെ ശനി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!
ജ്യോതിഷ പ്രകാരം 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിലെത്തിയിരിക്കുകയാണ്. 2023 ജനുവരിയിൽ ശനി സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിച്ചു.
2025 വരെ ശനി ഈ രാശിയിൽ തുടരും. അതായത് രണ്ടര വർഷക്കാലം ശനി കുംഭം രാശിയിലായിരിക്കും. കുംഭത്തിൽ ശനിയുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരും. അതുകൊണ്ടുതന്നെ 12 രാശിക്കാർക്കും ഈ സമയം പ്രധാനമായിരിക്കും.
ഈ 3 രാശിക്കാർക്ക് ശനിയുടെ സംക്രമണം വളരെ അത്ഭുതകരമായിരിക്കും. ഇവർക്ക് ശനി ദേവൻ ധാരാളം സമ്പത്തും പണവും നൽകും. ഏതൊക്കെ രാശിക്കാർക്കാണ് 2025 വരെയുള്ള സമയം മഹത്തായതെന്ന് അറിയാം...
ഇടവം (Taurus): ശനിയുടെ സംക്രമം ഇടവ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇത്തരക്കാർക്ക് എല്ലാ ജോലിയിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. വരുമാനം വർദ്ധിക്കും. വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ബാങ്ക് ബാലൻസും വർദ്ധിക്കും. ഇതിലൂടെ കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ജോലിയിൽ നിങ്ങൾക്ക് സ്ഥാനകയറ്റം ലഭിച്ചേക്കും. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. നിങ്ങൾക്ക് ഒരു വലിയ ഓർഡർ ലഭിക്കും. 2025 വരെ നിങ്ങൾക്ക് ഒന്നിനുപുറകെ ഒന്നായി വലിയ വിജയങ്ങൾ നേടാനുള്ള അവസരം ലഭിക്കും. വിദേശയാത്ര പോകാണ് സാധ്യത. ഏത് വലിയ സ്വപ്നവും പൂർത്തീകരിക്കാൻ കഴിയും.
മിഥുനം (Gemini): ശനിയുടെ രാശിമാറ്റം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പ്രമോഷൻ ലഭിച്ചേക്കാം. നിങ്ങളുടെ ജോലി നന്നായി നടക്കും. ബിസിനസ്സിൽ വൻ പുരോഗതി, മത്സര പരീക്ഷകളിൽ വിജയം കൈവരിക്കും, വരുമാനം വർദ്ധിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് വളരെയധികം ആശ്വാസം ലഭിക്കും, പുതിയ ജോലിയിൽ ജോയിൻ ചെയ്യാൻ സാധ്യത. വാഹനവും വസ്തുവകകളും വാങ്ങാണ് യോഗം. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾ നന്നായി ഇടപഴകും, ബന്ധം കൂടുതൽ ശക്തമാകും.
കുംഭം (Aquarius): ശനി കുംഭം രാശിയിൽ നിൽക്കുന്നതിനാൽ ശനിയുടെ ഈ സംക്രമം കുംഭ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. കുംഭം രാശിയിൽ ഏഴര ശനി നടക്കുന്നുണ്ടെങ്കിലും കുംഭ രാശിയുടെ അധിപൻ ശനി ആയതിനാൽ ഈ രാശിക്കാർക്ക് ഏഴര ശനിയിലും ഗുണം ലഭിക്കും. ഇവർക്ക് ഈ സമയം ആത്മവിശ്വാസം വർദ്ധിക്കും, കോടതി കേസുകൾ അനുകൂലമാകും. മുടങ്ങിക്കിടക്കുന്ന സുപ്രധാന ജോലി പൂർത്തികും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)