Hyundai Ioniq5 N: ഹ്യുണ്ടായുടെ അയോണിക് എസ്‌യുവി എത്തുന്നു; ഒറ്റ ചാർജിങ്ങിൽ 631 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് കമ്പനി
പോണി കൂപ്പെ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹ്യുണ്ടായ് അയോണിക് 5 ഡിസൈൻ ചെയ്തിരിക്കുന്നത്.
ആധുനികവും റെട്രോ ഘടകങ്ങളും ഇടകലർത്തിയാണ് അയോണിക് 5 ഇവി ഡിസൈൻ ചെയ്തിരിക്കുന്നത്.
2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ 45 ഇലക്‌ട്രിക് കൺസെപ്റ്റ് ആയാണ് ഈ എസ്‌യുവിയെ ആദ്യമായി ഹ്യുണ്ടായ് അവതരിപ്പിച്ചത്.
ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിലൂടെ വാഹനം വിപണിയിലേക്ക് എത്തുകയാണ്.
44.95 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലാണ് ഹ്യുണ്ടായ് പുതിയ എസ്‌യുവി അവതരിപ്പിച്ചത്.
ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 631 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.