Spiritual guidance for students: പരീക്ഷാ കാലമല്ലേ...ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാല്‍ ഫലം ഉറപ്പ്, വഴിപാടുകള്‍ ഇവയാണ്
പഠന സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പലരും സരസ്വതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താറുണ്ട്. സരസ്വതി ക്ഷേത്രങ്ങള്‍ക്ക് പുറമെ ഭദ്രകാളി ക്ഷേത്രങ്ങളിലും മറ്റ് ഭഗവതി ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതും ഉത്തമമാണ്.
വിദ്യാദേവതയായ മൂകാംബികയെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ അതിന്റെ ഐശ്വര്യവും ഫലവും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്നാണ് വിശ്വാസം.
പരീക്ഷാ സമയം അടുക്കുമ്പോള്‍ കുട്ടികളുമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പലരും പോകാറുണ്ട്. ഉഡുപ്പി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മൂകാംബിക ക്ഷേത്രത്തിലേയ്ക്ക് ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ എത്താറുണ്ട്. ആദ്യാക്ഷരം കുറിക്കാനും അരങ്ങേറ്റത്തിനുമെല്ലാം കുട്ടികളും മുതിര്‍ന്നവരും ഇവിടേയ്ക്ക് വരുന്നു.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വരെ പോകാന്‍ സാധിക്കാത്തവര്‍ക്ക് അടുത്തുള്ള മൂകാംബിക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താം. അത്തരത്തില്‍ എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ മൂകാംബിക ക്ഷേത്രങ്ങളുണ്ട്. നെടുമ്പാശ്ശേരിയിലെ ആവണംകോട് സരസ്വതി ക്ഷേത്രം പ്രശസ്തമാണ്.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ആയിരം വര്‍ഷത്തിന് മേല്‍ പഴക്കമുള്ള സരസ്വതി ക്ഷേത്രമാണിത്. ആദ്യാക്ഷരം കുറിക്കാന്‍ നിരവധി കുട്ടികളാണ് എല്ലാ വര്‍ഷവും ഇവിടെ എത്താറുള്ളത്. തൃമധുരമാണ് പ്രധാന വഴിപാട്.
കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്ന് സരസ്വതി ക്ഷേത്രം പ്രശസ്തമാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കഴിഞ്ഞാല്‍ രണ്ടാമത്തേത് എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഏതാണ്ട് 1500 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മൂകാംബിക ക്ഷേത്രത്തില്‍ പരശുരമനാണ് പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതീഹ്യം. നിറമാലയാണ് പ്രധാന വഴിപാട്.