Vastu Tips: വീട് വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.. ധന ക്ഷാമം ഉണ്ടാകില്ല
ബ്രാഹ്മമുഹൂർത്തത്തിലോ സൂര്യാസ്തമയ സമയത്തോ ഒരിക്കലും വീട് തൂത്തുവാരരുത്. ബ്രാഹ്മമുഹൂർത്തം കഴിഞ്ഞും സൂര്യാസ്തമയത്തിനുമുമ്പ് വരെയാണ് ശുചീകരണത്തിന് പറ്റിയ സമയം. രാത്രിയിൽ പോലും അബദ്ധത്തിൽ വീട് തൂത്തുവാരരുത്. ഇനി നിങ്ങൾക്ക് അത് ചെയ്യേണ്ടി വന്നാൽ മാലിന്യം അടുത്ത ദിവസം കളഞ്ഞാൽ മതി.
വീട്ടിലെ കുളിമുറി-കക്കൂസ് എന്നിവ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വലകൾ ഇവിടെ ഉണ്ടാകരുത്. ഇനി ബാത്ത്‌റൂം-ടോയ്‌ലെറ്റ് കാരണം എന്തെങ്കിലും വാസ്തു തകരാറുകൾ ഉണ്ടെങ്കിൽ ഒരു പാത്രത്തിൽ ഉപ്പ് നിറച്ച് ഒരു മൂലയിൽ വയ്ക്കുക ശേഷം എല്ലാ ആഴ്ചയും ഉപ്പ് മാറ്റുക.ദോഷം മാറിക്കൊള്ളും.
വീടിന്റെ നാലു മൂലകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ച് വടക്ക്, വടക്ക് പടിഞ്ഞാറ് കോണുകൾ ശൂന്യവും വൃത്തിയുള്ളതുമായി സൂക്ഷിക്കുക.
ആഴ്ചയിൽ ഒരിക്കൽ തറ തുടക്കുന്ന വെള്ളത്തിൽ ഉപ്പ് ചേർത്ത് തുടയ്ക്കുക. ഇത് വീടിന്റെ നെഗറ്റീവ് ഊർജം ഇല്ലാതാക്കുന്നു. എന്നാൽ വ്യാഴാഴ്ച ഇത് ചെയ്യരുത്.
വീടിന്റെ ബാൽക്കണിയിലോ മേൽക്കൂരയിലോ തകർന്നതും ഉപയോഗശൂന്യവുമായ വസ്തുക്കൾ ശേഖരിക്കരുത്. അങ്ങനെ ചെയ്യുന്നത് ദാരിദ്ര്യത്തിന് കാരണമാകുന്നു.