IIFA Awards 2022: ഐഐഎഫ്എ അവാർഡ്സ് 2022; മികച്ച നടന്‍ വിക്കി കൗശല്‍, നടി കൃതി സനോൺ, ചടങ്ങിൽ തിളങ്ങി താരങ്ങൾ

Sun, 05 Jun 2022-1:31 pm,

സര്‍ദ്ദാര്‍ ഉദ്ദമിലെ മികച്ച പ്രകടനത്തിന് വിക്കി കൗശല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 

 

കൃതി സനം ആണ് മികച്ച നടി. മിമി എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തെ മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയത്‌.

 

ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുത്തത്.

 

അബുദാബിയിലെ ഇത്തിഹാദ്‌ അരീനയിലാണ് ഐഐഎഫ്എ അവാർഡ് ചടങ്ങ് നടന്നത്.

 

സല്‍മാന്‍ ഖാന്‍, അഭിഷേക്‌ ബച്ചന്‍, ഐശ്വര്യ റായ്‌ ബച്ചന്‍, ഷാഹിദ്‌ കപൂര്‍, ടൈഗര്‍ ഷറോഫ്‌, സാറ അലി ഖാന്‍, അനന്യ പാണ്ഡെ, ഷാഹിദ്‌ കപൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

 

സല്‍മാന്‍ ഖാന്‍, റിതേഷ്‌ ദേശ്‌മുഖ്‌, മനിഷ്‌ പോള്‍ എന്നിവരാണ് പ്രധാന ചടങ്ങുകള്‍ക്ക് ആതിഥേയത്വം വഹിച്ചത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link