Nutrients: കുട്ടികളുടെ വളർച്ചയ്ക്ക് പ്രധാനം ഈ പോഷകങ്ങൾ

Thu, 22 Aug 2024-4:05 pm,

വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങൾ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീൻ പ്രധാനമാണ്. ലീൻ പ്രോട്ടീൻ, മത്സ്യം, മുട്ട, പാൽ ഉത്പന്നങ്ങൾ എന്നിവ പ്രോട്ടീൻ സമ്പുഷ്ടമാണ്.

എല്ലുകളും പല്ലുകളും ആരോഗ്യത്തോടെ നിലനിർത്തുന്നതിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. പാൽ, ചീസ്, തൈര്, ഇലക്കറികൾ എന്നിവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വിറ്റാമിൻ ഡി എല്ലുകളുടെ വളർച്ചയ്ക്കും രോഗപ്രതിരോധശേഷി മികച്ചതാക്കാനും പ്രധാനമാണ്. ഫാറ്റി ഫിഷ്, ഡയറി ഉത്പന്നങ്ങൾ തുടങ്ങിയവ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടങ്ങളാണ്. കുട്ടികളെ ഇളം വെയിൽ കൊള്ളിക്കുന്നതും വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും.

ചുവന്ന രക്താണുക്കളുടെ ആരോഗ്യകരമായ ഉത്പാദനത്തിനും കുട്ടികളിലെ വിളർച്ച തടയുന്നതിനും ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ചീര, ലീൻ പ്രോട്ടീൻ, ബീൻസ്, പയറുവർഗങ്ങൾ എന്നിവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോറിൻറെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണ്. ഇത് ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

നാരുകൾ ആരോഗ്യകരമായ ദഹനത്തിന് ഗുണം ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link