Priyamani: പ്രിയാമണിയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

Thu, 14 Oct 2021-7:47 pm,

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. ബിസിനസുകാരനായ മുസ്തഫയാണ് പ്രിയാമണിയുടെ ഭർത്താവ്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്

 

സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും മറ്റും ഇടയ്ക്കിടയ്ക്ക് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ഇതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ കൈയടിച്ച് സ്വീകരിച്ചിരിക്കുന്നത്. ട്രെൻഡുകൾ നിറഞ്ഞ ഈ ലോകത്ത് ക്ലാസ്സിക്കായിരിക്കാനാണ് തനിക്ക് ആഗ്രഹം എന്ന അടിക്കുറിപ്പോട് കൂടിയാണ് നടി ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.

നിരവധി സിനിമകളിലൂടെ ആരാധകരുടെ മനം കവർന്ന പ്രിയാമണി ‘ഫാമിലി മാൻ’ വെബ് സീരീസിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 

 

മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. 

മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കൂടാതെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം (തമിഴ്), മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം, മികച്ച നടിക്കുള്ള വിജയ്‌ പുരസ്കാരം എന്നിവയും പരുത്തിവീരനിലെ അഭിനയത്തിന് പ്രിയാമണിയെ തേടിയെത്തി.

2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. ബംഗളൂരുവിൽ ജനിച്ചു വളർന്ന പ്രിയാമണി ചലച്ചിത്രരംഗത്ത് എത്തുന്നതിന് മുമ്പ് മോഡൽ ആയി പ്രവർത്തിച്ചിരുന്നു. നിലവിൽ ദക്ഷിണേന്ത്യൻ ടെലിവിഷൻ ഷോകളിൽ സജീവമായിരിക്കുന്ന പ്രിയാമണി നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ വിധികർത്താവാണ്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link