Ind vs NZ T20 World Cup | ന്യൂസിലന്റിനോട് തോൽവി വഴങ്ങി ഇന്ത്യ

Mon, 01 Nov 2021-12:09 am,

ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു

ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യമാണ് ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിച്ചത്

ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായി

ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വെറും 110 റണ്‍സാണ് നേടാനായത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link