India Post Recruitment 2021; എപ്പോൾ, എങ്ങനെ, ആർക്ക് അപേക്ഷിക്കാം? അറിയേണ്ടതെല്ലാം
ജനറൽ കാറ്റഗറി, ഒബിസി, EWS കാറ്റഗറിയിലെ പുരുഷന്മാർ, ട്രാൻസ്മാൻ എന്നിവർ 100 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. SC /ST, സ്ത്രീകൾ, ട്രാൻസ്‌വുമൺ, അംഗവൈകല്യമുള്ളവർ എന്നിവർക്ക് ഫീസ് അടയ്‌ക്കേണ്ട ആവശ്യമില്ല. Source: Pixabay
അപേക്ഷിക്കുന്നവരിൽ നിന്ന് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. Source: PTI
അപേക്ഷിക്കുന്നവർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണമുള്ളവർക്ക് ഗവൺമെന്റ് പറയുന്ന പ്രായത്തിന്റെ ഇളവ് അനുവദിക്കുന്നതാണ്. EWS വിഭാഗക്കാർക്ക് ഇളവ് അനുവദിക്കില്ല. Source: PTI
അപേക്ഷിക്കുന്നവർ ഗവണ്മെന്റ് അംഗീകൃതമായുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് നിർബന്ധമായും പാസ്സായിരിക്കണം. ഇംഗ്ലീഷിനോപ്പം തന്നെ പ്രാദേശിക ഭാഷയും പഠിച്ചിട്ടുണ്ടായിരിക്കണം. Source: Pixabay
ആന്ധ്ര പ്രദേശ്, ഡൽഹി, തെലുങ്കാന പോസ്റ്റ് ഓഫീസുകളിലേക്കുള്ള ഗ്രാമിൺ ധക്ക് സേവകിന്റെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2021 ജനുവരി 27 നാണ് അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചത്. ആകെ 3679 ഒഴിവുകളാണ് ഉള്ളത്. അതിൽ 2296 ഒഴിവുകൾ ആന്ധ്ര പ്രദേശിലും 233 ഒഴിവുകൾ ഡൽഹിയിലും 1150 ഒഴിവുകൾ തെലുങ്കാനയിലുമാണ്. Source: Reuters