IND vs ENG Pink Test : Narendra Modi Stadium കായിക ലോകത്തിന് കൈമാറി Presdient Ram Nath Kovind ; കാണാം ചിത്രങ്ങൾ

Wed, 24 Feb 2021-6:40 pm,

രാഷ്ട്രപതി റാം നാഥ് കോവിന്ദ് നരേന്ദ്ര മോദി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. സമീപം രാഷ്ട്രപതിയുടെ ഭാര്യയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. 255 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോംപ്ലകിസിലാണ് നരേന്ദ്ര മോദി സ്റ്റേഡിയം. കോംപ്ലക്സിനുള്ള ഏകദേശം 20 ഓളം കായിക ഒരേ സമയം നടത്താൻ സാധിക്കും.

ഇത് മോട്ടേറ സ്റ്റേഡിയത്തിന്റെ മൂന്നാമത്തെ പേരാണ്. ആദ്യം ​ഗുജറാത്ത് സ്റ്റേഡിയം എന്ന പേരിൽ അറിയാപ്പെടാൻ തുടങ്ങിയ മൊട്ടേറ സ്റ്റേഡിയം 2006 നവീകരിച്ചതോടെ സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം എന്ന് പേര് നൽകി. പിന്നീട് 2016 പുതുക്കി പണിത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാക്കിയതോടെയാണ് ഇന്ന് മോട്ടേറ സ്റ്റേഡിയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയത്.

വളരെ നാളുകൾക്ക് ശേഷം അഹമ്മദബാദിലേക്കെത്തിയ രാജ്യന്തര ക്രിക്കറ്റ് മത്സരത്തെ വരവേൽക്കാൻ നിരവധി പേരാണെത്തിയത്. 1,10,000 കാണികൾക്കുള്ള ഇരിപ്പിട സൗകര്യമുണ്ടെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ 55,000 പേർക്ക് മാത്രം സ്റ്റേഡിയത്തിന്റെ ഉള്ളിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. മോട്ടേറ സ്റ്റേഡിയത്തിന് നവീകരണം 2020ലാണ് അവസാനിച്ചത്. കോവിഡിനെ തുടർന്ന് രാജ്യന്തര മത്സരങ്ങൾ മാറ്റിവെച്ചതോടെയാണ് ഈ വർഷം ഉദ്ഘാടനം ചെയ്തത്.

സ്റ്റേഡിയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിന്ന ബിസിസഐ സെക്രട്ടറി ജെയ് ഷായെ രാഷ്ട്രപതി അഭിനന്ദിച്ചു. 

100-ാം ടെസ്റ്റ് മത്സരത്തിനിരങ്ങുന്ന ഇഷാന്ത് ശ‌‍ർമയെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് രാഷ്ട്രപതി അഭിനന്ദിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link