Kane Williamson Love story: കിവീസ് സ്കിപ്പര്‍ കെയ്ന്‍ വില്യംസണും സാറ റഹീമും തമ്മിലുള്ള ഒരു അത്ഭുത പ്രണയകഥ, ചിത്രങ്ങളിൽ

Thu, 02 Dec 2021-3:15 pm,

ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്‍റെ  (Kane Williamson) പ്രണയിനിയായ  സാറാ  റഹീം  ബ്രിട്ടീഷുകാരിയാണ്.   സാറാ  ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് ബിരുദം നേടി ഇപ്പോൾ നഴ്‌സായി സേവനമനുഷ്ഠിക്കുന്നു. അവരുടെ  സ്വകാര്യ ജീവിതം അവര്‍   സ്വകാര്യമായി സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നത്. 

2015ലാണ് കെയ്ൻ വില്യംസണും സാറ റഹീമും ആദ്യമായി കണ്ടുമുട്ടുന്നത്.  അതും ഒരു ആശുപത്രിയിൽ വച്ച്..!!  2015ൽ ചികിത്സയിലായിരുന്ന ന്യൂസിലൻഡിലെ ഒരു ആശുപത്രിയിൽ വച്ചാണ് അദ്ദേഹം  ആദ്യമായി സാറാ റഹീമിനെ കാണുന്നത്.  പിന്നെ സംഭവിച്ചത് Love at First Sught എന്ന് വേണമെങ്കില്‍ പറയാം.  ഇരുവരും  താമസിയാതെ  തന്നെ ഡേറ്റിംഗ് ആരംഭിച്ചു.  

വിവാഹിതരല്ലെങ്കിലും കെയ്ൻ വില്യംസണും സാറ റഹീമും 2020  ഡിസംബറിൽ മാതാപിതാക്കളായി. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയാണ് ഉള്ളത്.   

കെയ്ൻ വില്യംസണിന്‍റെ കാമുകി സാറാ റഹീം തൊഴിൽപരമായി നഴ്‌സാണ്.  യുകെയിലെ ബ്രിസ്റ്റോളിൽ ജനിച്ചു വളർന്നെങ്കിലും അവര്‍  ന്യൂസിലൻഡിലേക്ക് താമസം മാറിയിരുന്നു. 

യാത്ര ഇഷ്ടപ്പെടുന്ന കെയ്ൻ വില്യംസണും സാറ റഹീമും ന്യൂസിലൻഡിലെ ടൗറംഗ ബീച്ചിൽ സ്ഥിരമായി എത്താറുണ്ട്

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link